മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ ഒരു ഗായകൻ എന്ന നിലയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ദുൽകർ ആദ്യമായി പാടിയത് തന്റെ ചിത്രമായ എ ബി സി ഡി ക്കു വേണ്ടിയാണു. അതിൽ ദുൽകർ പാടിയ ജോണി മോനെ ജോണി എന്ന ഗാനം വമ്പൻ ഹിറ്റ് ആയിരുന്നു. അതിനു ശേഷം മമ്മൂട്ടി ചിത്രമായ മംഗ്ലീഷ്, താൻ തന്നെ അഭിനയിച്ച ചിത്രങ്ങളായ ചാർളി, സി ഐ എ , പറവ എന്നീ ചിത്രങ്ങളിൻ ദുൽകർ പാടി. ഇതിനോടകം അഞ്ചു ചിത്രങ്ങളിൽ ആയി ആറു ഗാനങ്ങൾ ആലപിച്ച ദുൽകർ തന്റെ ഏഴാമത്തെ ഗാനവുമായി എത്തുകയാണ് ഈ വരുന്ന ജനുവരി പതിനാറാം തീയതി. പ്രശസ്ത നടൻ മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകൻ ആയി എത്തുന്ന കല്യാണം എന്ന ചിത്രത്തിന് വേണ്ടിയാണു ദുൽകർ പാടിയിരിക്കുന്നത്. ഒരു ഡി ജെ സോങ് ആണ് ദുൽകർ പാടിയിരിക്കുന്നതെന്നാണ് അനൗൺസ്‌മെന്റ് വീഡിയോ സൂചിപ്പിക്കുന്നത്.
ദുൽഖറിനൊപ്പം നടൻ ജേക്കബ് ഗ്രിഗറിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദൃതങ്കപുളകിതൻ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് ലിങ്കു അബ്രഹാമും ഈ ഗാനത്തിന് ഈണം പകർന്നത് പ്രകാശ് അലക്സുമാണ്. രാജേഷ് നായർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ശ്രാവൺ മുകേഷിനൊപ്പം, മുകേഷ്, വർഷ, ശ്രീനിവാസൻ എന്നിവരും അഭിനയിക്കുന്നുണ്ട്. രാജേഷ് നായർ , കെ കെ രാധാമോഹൻ ഡോക്ടർ ടി കെ ഉദയ ഭാനു എന്നിവർ ചേർന്ന് വായ ഫിലിംസ് , ശ്രീ സത്യാ സായി ആർട്സ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.