മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാനിന്റെയും കാറുകളോട് ഉള്ള അതിയായ താല്പര്യത്തെക്കുറിച്ച് ഏവർക്കും അറിയാം. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ സ്വന്തം ആക്കുന്നതും ആ കാറുകൾക്ക് 369 എന്ന നമ്പർ വെയ്ക്കുന്നതും ആരാധകരിൽ വലിയ കൗതുകമുണർത്തുന്ന വിഷയങ്ങളാണ്. ഈ ആഡംബര കാറുകളുമായി ദുൽഖർ സൽമാൻ നിരത്തുകളിൽ ഇറങ്ങുന്നത് ആരാധകർ മൊബൈലിൽ ഷൂട്ട് ചെയ്യുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കുന്നതും പലതവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ദുൽഖർ കാറോടിക്കുന്ന വിവാദമായേക്കാവുന്ന ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. പോര്‍ഷ പാനമേറ കാറിൽ തെറ്റായ ദിശയിൽ സഞ്ചരിച്ച് ദുൽഖർ അതിവേഗം കാർ ഓടിച്ചു പോകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. മുമ്പ് ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും ദുൽഖർ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു എന്ന തരത്തിലാണ് പുതിയ വീഡിയോ പ്രചരിക്കുന്നത്.
വീഡിയോ വൈറലായതോടെ ദുൽഖർ സൽമാൻ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു എന്ന ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. മുഹമ്മദ് ജസീൽ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. TN6.W.369 എന്ന നമ്പർ ഉള്ള പോര്‍ഷ കണ്ട യുവാക്കൾ മമ്മൂട്ടി ആണോ ദുൽഖർ ആണോ എന്ന് ആദ്യം സംശയിക്കുന്നതായും വീഡിയോയിൽ കാണാം പിന്നീട് ദുൽഖർ തന്നെയാണ് കാർ ലഭിക്കുന്നതെന്നും അവർക്ക് വ്യക്തമാക്കുന്നുണ്ട്. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ദുൽഖറിന്റെ കാറിന് അരികിലേക്ക് എത്തുകയും നിർദേശങ്ങൾ നൽകുന്നതും കാണാൻ കഴിയുന്നു. ട്രാഫിക് പോലീസ് നിർദ്ദേശം നൽകിയതിന് ശേഷം ദുൽഖർ തന്റെ കാർ റിവേഴ്സ് എടുത്തു പോവുകയും ഡിവൈഡർ അവസാനിക്കുന്നിടത്ത് നിന്ന് ശരിയായ ദിശയിലേക്ക് അതിവേഗത്തിൽ കാറോടിച്ചു കൊണ്ടു പോകുന്നതും വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയുന്നു. അതേസമയം ദുൽഖർ ഓടിച്ച വാഹനത്തെ കുറിച്ചാണ് ഇപ്പോൾ ആരാധകർ അന്വേഷിക്കുന്നത്. 2017 ദുൽഖർ സ്വന്തമാക്കിയ, ഏകദേശം 2 കോടിക്ക് മുകളിൽ വില വരുന്ന ബ്ലൂ പോര്‍ഷ പാനമേറയാണ് താരത്തിന്റെ വാഹനം.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.