[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘എന്റെ പ്രിയപ്പെട്ട നടിമാർ ഇവരാണ്…’ ഉണ്ണി മുകുന്ദൻ വെളിപ്പെടുന്നു

യുവ സിനിമാ പ്രേമികൾക്കിടയിൽ വളരെ സ്വാധീനമുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ശാരീരിക സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഇതിനോടകം നിരവധി ആരാധകരെ നേടിയിട്ടുള്ള ഉണ്ണി മുകുന്ദൻ മലയാളത്തിലെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയരായ നടന്മാരിൽ ഒരാളാണ്. വൈശാഖ് സംവിധാനം ചെയ്ത മല്ലുസിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ മുഖ്യധാരയിൽ ഏറെ ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായകനായും സഹനടനായും വില്ലനായും എത്തിയ താരം അന്യ ഭാഷയിലും തന്റെ കഴിവ് തെളിയിച്ചു. മറ്റു താരങ്ങളെ പോലെ തന്നെ ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവ് ആണ്. കഴിയുന്നത് പോലെ സോഷ്യൽ മീഡിയ വഴി ആരാധകരോട് സംവദിക്കുവാൻ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും രസകരമായ മറുപടി ഉണ്ണി മുകുന്ദൻ നൽകിയിരിക്കുകയാണ്. മറ്റു താരങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കും ചോദ്യങ്ങൾക്കും ഉണ്ണി മുകുന്ദൻ നൽകുന്ന മറുപടികൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ നടത്തിയ ചില പരാമർശങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ദുൽഖർ വണ്ടി പ്രാന്തൻ, മോഹൻലാൽ മാസ്‌ കാ ബാപ്, നിവിൻപോളി ഡാർലിംഗ് അങ്ങനെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി മറുപടികളാണ് താരം നൽകിയത്. മലയാളത്തിൽ ഉണ്ണി മുകുന്ദന് ഏറ്റവും പ്രിയപ്പെട്ട നടിമാർ ആരൊക്കെയാണ് എന്നുള്ള ചോദ്യത്തിന് മൂന്ന് നടിമാരുടെ പേരാണ് ഉണ്ണി മുകുന്ദൻ മറുപടിയായി നൽകിയത്. ഒന്നാമതായി നടി അനു സിത്താരയുടെ പേരാണ് താരം പറഞ്ഞത്. നടി ശോഭനയും കാവ്യ മാധവനും ആണ് മറ്റു രണ്ടു നടിമാർ. ആരാധകർ വലിയ കൗതുകത്തോടെയാണ് തങ്ങളുടെ ഇഷ്ട താരം ആരാധനയോടെ നോക്കിക്കാണുന്ന നടിമാർ ആരൊക്കെയാണെന്ന് അറിഞ്ഞത്. മലയാളികളുടെ സ്ത്രീ- സൗന്ദര്യ സങ്കൽപങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങൾ തന്നെയാണ് ഉണ്ണി മുകുന്ദന്റെയും പ്രിയപ്പെട്ട നടിമാർ. ഇത്തരത്തിലുള്ള നിരവധി കൗതുകകരമായ ചോദ്യങ്ങൾക്ക് രസകരമായ രീതിയിൽ ഉണ്ണി മുകുന്ദൻ മറുപടി നൽകിയിട്ടുണ്ട്. നാളുകൾക്ക് ശേഷം വീണ്ടും സജീവമായ സിനിമാമേഖലയിൽ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. താരം നായകനാവുന്ന മേൽപ്പടിയാൻ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.