[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആഡംബര കാറുമായി എത്തിയ ദുൽഖർ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു…?? വീഡിയോ കാണാം

മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാനിന്റെയും കാറുകളോട് ഉള്ള അതിയായ താല്പര്യത്തെക്കുറിച്ച് ഏവർക്കും അറിയാം. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ സ്വന്തം ആക്കുന്നതും ആ കാറുകൾക്ക് 369 എന്ന നമ്പർ വെയ്ക്കുന്നതും ആരാധകരിൽ വലിയ കൗതുകമുണർത്തുന്ന വിഷയങ്ങളാണ്. ഈ ആഡംബര കാറുകളുമായി ദുൽഖർ സൽമാൻ നിരത്തുകളിൽ ഇറങ്ങുന്നത് ആരാധകർ മൊബൈലിൽ ഷൂട്ട് ചെയ്യുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കുന്നതും പലതവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ദുൽഖർ കാറോടിക്കുന്ന വിവാദമായേക്കാവുന്ന ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. പോര്‍ഷ പാനമേറ കാറിൽ തെറ്റായ ദിശയിൽ സഞ്ചരിച്ച് ദുൽഖർ അതിവേഗം കാർ ഓടിച്ചു പോകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. മുമ്പ് ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും ദുൽഖർ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു എന്ന തരത്തിലാണ് പുതിയ വീഡിയോ പ്രചരിക്കുന്നത്.

വീഡിയോ വൈറലായതോടെ ദുൽഖർ സൽമാൻ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു എന്ന ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. മുഹമ്മദ് ജസീൽ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. TN6.W.369 എന്ന നമ്പർ ഉള്ള പോര്‍ഷ കണ്ട യുവാക്കൾ മമ്മൂട്ടി ആണോ ദുൽഖർ ആണോ എന്ന് ആദ്യം സംശയിക്കുന്നതായും വീഡിയോയിൽ കാണാം പിന്നീട് ദുൽഖർ തന്നെയാണ് കാർ ലഭിക്കുന്നതെന്നും അവർക്ക് വ്യക്തമാക്കുന്നുണ്ട്. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ദുൽഖറിന്റെ കാറിന് അരികിലേക്ക് എത്തുകയും നിർദേശങ്ങൾ നൽകുന്നതും കാണാൻ കഴിയുന്നു. ട്രാഫിക് പോലീസ് നിർദ്ദേശം നൽകിയതിന് ശേഷം ദുൽഖർ തന്റെ കാർ റിവേഴ്സ് എടുത്തു പോവുകയും ഡിവൈഡർ അവസാനിക്കുന്നിടത്ത് നിന്ന് ശരിയായ ദിശയിലേക്ക് അതിവേഗത്തിൽ കാറോടിച്ചു കൊണ്ടു പോകുന്നതും വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയുന്നു. അതേസമയം ദുൽഖർ ഓടിച്ച വാഹനത്തെ കുറിച്ചാണ് ഇപ്പോൾ ആരാധകർ അന്വേഷിക്കുന്നത്. 2017 ദുൽഖർ സ്വന്തമാക്കിയ, ഏകദേശം 2 കോടിക്ക് മുകളിൽ വില വരുന്ന ബ്ലൂ പോര്‍ഷ പാനമേറയാണ് താരത്തിന്റെ വാഹനം.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

12 hours ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.