മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാരാമം. ഇന്നാണ് ഈ ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഒരു പീരീഡ് റൊമാന്റിക്ക് ഡ്രാമയായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏതായാലും ഈ ചിത്രത്തിന്റെ ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയ അണിയറ പ്രവര്‍ത്തകരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിറകണ്ണുകളോടെയാണ് ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ പുറത്തേക്കു വരുന്നത്. ദുല്‍ഖറും, നായികയായ മൃണാള്‍ താക്കൂറും ഈ ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്യുന്നതും അവരുടെ സന്തോഷം പിന്നീട് ആനന്ദക്കണ്ണീരായി മാറുന്നതും വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍-മൃണാള്‍ താക്കൂര്‍ കെമിസ്ട്രി മികച്ചു നിന്നു എന്നും ഷോ സ്റ്റീലർ ആയി മാറിയത് മൃണാൾ ആണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. രശ്മിക മന്ദാനയുടെ അഫ്രീന്‍ എന്ന കഥാപാത്രവും അഭിനന്ദനം നേടുന്നു. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഇതിന്റെ കഥ ഒരു പ്രണയകഥ പോലെയും അതുപോലെ ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷൻ പോലെയുമാണ് ഒരുക്കിയിരിക്കുന്നത്. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും- രാജ്കുമാര്‍ കണ്ടമുഡിയും ചേർന്ന് സംഭാഷണം ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വപ്ന സിനിമയും വൈജയന്തി മൂവീസും ചേർന്നാണ്. കോതഗിരി വെങ്കടേശ്വര റാവു എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരും സംഗീതമൊരുക്കിയത് വിശാൽ ചന്ദ്രശേഖറുമാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.