[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ടോവിനോ തോമസ്- ആഷിഖ് അബു ചിത്രം നീലവെളിച്ചം പൂർത്തിയായി

യുവ താരം ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് നീലവെളിച്ചം. ഏറെ ശ്രദ്ധ നേടിയ മായാനദി, നിരൂപക പ്രശംസ നേടിയ നാരദൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന നീലവെളിച്ചത്തിന്റെ ഷൂട്ടിംഗ് ഇന്ന് പൂർത്തിയായി എന്ന വിവരമാണ് ആഷിഖ് അബു പങ്കു വെക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. തലശേരി, പിണറായിയിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഈ ചിത്രം ആരംഭിച്ചത്. റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്. ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരൻ, സംഗീതമൊരുക്കുന്നത് ബിജിബാൽ, റെക്സ് വിജയൻ എന്നിവരാണ്. വൈക്കം മുഹമ്മദ് ബഷീർ കഥയും തിരക്കഥയും നിർവഹിച്ച, 1964 ഇൽ പുറത്തു വന്ന ഭാർഗവി നിലയം എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് നീല വെളിച്ചം. മധു, പ്രേം നസീർ, വിജയ നിർമല എന്നിവരഭിനയിച്ച ഭാർഗവീനിലയം സംവിധാനം ചെയ്തത് എ വിൻസെന്റാണ്. മലയാളത്തിലെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയുമുള്ള ചിത്രമാണ് ഭാർഗവീനിലയം.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

2 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

2 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

2 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

3 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

5 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.