ആക്ഷൻ, സ്റ്റൈൽ, മാസ് ഡയലോഗ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ച സംവിധായകനാണ് ഷാജി കൈലാസ്. സൂപ്പര്‍ താരങ്ങളെയും യുവതാരങ്ങളെയും നായകരാക്കി അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇവയിൽ എടുത്തുപറയേണ്ടവയാണ് മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന ദി കിംഗ്, വല്യേട്ടന്‍ ഉൾപ്പെടെയുള്ള ചിത്രങ്ങൾ. തേവളളിപ്പറമ്പില്‍ ജോസഫ് അലക്‌സായുള്ള മമ്മൂട്ടിയുടെ കളക്ടർ വേഷം മലയാള സിനിമയിലെ എവർഗ്രീൻ മാസ് കഥാപാത്രമാണ്. മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന്റെ മാര്‍ക്കറ്റ് വാല്യൂ ഉയര്‍ത്തിയ, പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രം തിയേറ്ററുകളിലും ഗംഭീര പ്രതികരണം സ്വന്തമാക്കിയിരുന്നു. ജോസഫ് അലക്‌സ് ദി കിംഗ് ആൻഡ് കമ്മിഷണർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയെങ്കിലും, സിനിമ വിചാരിച്ചത്ര വിജയം നേടിയില്ല. എന്നാൽ ത്രസിപ്പിക്കുന്ന ഡയലോഗുമായി ദി കിംഗ് വീണ്ടും വരുമോ എന്നതിൽ സംവിധായകൻ ഷാജി കൈലാസ് തന്നെ വ്യക്തത നൽകിയിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
ദി കിംഗ് വീണ്ടും ഉണ്ടാകുമോ എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും, അത് എല്ലാവരും കൂടി തീരുമാനിക്കേണ്ടതാണെന്നും സംവിധായകൻ പറഞ്ഞു. ദി കിംഗിന്റെ തുടർച്ചയ്ക്ക് അനുയോജ്യമായ കഥ എഴുതിക്കിട്ടിയാൽ സിനിമയുടെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷ്മ പർവ്വം പോലുള്ള സ്റ്റൈലിഷ് മാസ് ചിത്രങ്ങൾ കാണാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് ഒരിക്കൽ മമ്മൂട്ടിയോട് പറഞ്ഞപ്പോഴുള്ള അനുഭവവും സംവിധായകൻ വിവരിച്ചു. ‘ഞാനൊരു ആർട്ടിസ്റ്റാണ്, എനിക്ക് വ്യത്യസ്ത സിനിമകൾ ചെയ്യേണ്ടേ,’ എന്നായിരുന്നു മെഗാതാരം പറഞ്ഞതെന്നും ഷാജി കൈലാസ് പറഞ്ഞു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.