ദുൽഖർ സൽമാൻ നായകനായി എത്തിയ പുതിയ ചിത്രമാണ് കുറുപ്പ്. നവംബർ 12 നു ആഗോള റിലീസ് ആയി എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനും ഈ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാനും അനീഷ് മോഹനും ചേർന്നുമാണ്. ദുൽഖർ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രം ഒരുക്കിയ ആളാണ് ശ്രീനാഥ് രാജേന്ദ്രൻ. ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി വലിയ വിജയമാണ് നേടിയെടുത്തത്. ഇതിനോടകം അമ്പതു കോടിയിൽ അധികമാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. ദുൽഖർ എന്ന താരത്തിന്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹത്തിന്റെ ഒരു ചിത്രം അമ്പതു കോടി ക്ലബിൽ എത്തുന്നത്. ഏതായാലും ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം മികച്ച വിജയം നേടിയ സന്തോഷത്തിലാണ് ദുൽഖർ.
ആ സന്തോഷം തന്റെ മകൾ മറിയത്തിനൊപ്പം പങ്കു വെക്കുന്ന ദുൽഖറിന്റെ പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കളിക്കുന്ന വീഡിയോ ആണ് ദുൽഖർ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചത്. അദ്ദേഹത്തിന്റെ കൂടെയുള്ള സുഹൃത്തുക്കളിൽ ഒരാൾ നടനും സംഗീതജ്ഞജനുമായ ശേഖർ മേനോൻ ആണ്. ഈ വീഡിയോ സിനിമയിലെ പ്രമുഖർ പങ്കു വെച്ചിട്ടുണ്ട്. ടീമിനൊപ്പം കുറുപ്പിന്റെ വിജയം ആഘോഷിക്കുന്നു എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്. നേരത്തെയും ദുൽഖർ മകൾക്കൊപ്പമുള്ള വീഡിയോ, ഫോട്ടോകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇനി ദുൽഖർ അഭിനയിച്ചു റിലീസ് ചെയ്യാൻ ഉള്ളത് റോഷൻ ആൻഡ്രൂസ് ഒരുക്കിയ സല്യൂട്ട് എന്ന മലയാള ചിത്രമാണ്. അതിൽ പോലീസ് ഓഫീസർ ആയാണ് ദുൽഖർ അഭിനയിച്ചിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.