ഈ കഴിഞ്ഞ ഡിസംബർ മുപ്പത്തിയൊന്നിന് ആണ് യുവ താരം അമിത് ചക്കാലക്കലിനെ നായകനാക്കി നവാഗതനായ എസ്.ജെ സിനു എഴുതി, സംവിധാനം ചെയ്ത ജിബൂട്ടി എന്ന ചിത്രം റിലീസ് ചെയ്തത്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി. പി. സാം ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു സർവൈവൽ ത്രില്ലർ പോലെ ഒരുക്കിയ ഈ ചിത്രത്തിൽ പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. ഇപ്പോൾ കേരളത്തിന് പുറമെ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലും ഇതേ പേരുള്ള ഈ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. പ്രൊഡക്ഷൻ കമ്പനി പുറത്തുവിട്ട റെസ്പോൺസ് വീഡിയോയിൽ ജനങ്ങളുടെ ആവേശം വളരെ വ്യക്തമായി ആണ് നമ്മുക്ക് കാണിച്ചു തരുന്നത്. കുടുംബ പ്രേക്ഷകർക്കും യൂത്തിനും ഒരേപോലെ ആസ്വദിക്കാൻ പാകത്തിലുള്ള ചിത്രമാണ് ജിബൂട്ടി എന്നാണ് ചിത്രം കാണുന്ന പ്രേക്ഷകർ പറയുന്നത്.
ആഫ്രിക്കയിലെ ജിബൂട്ടി എന്ന രാജ്യത്താണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് 75 ശതമാനവും പൂർത്തിയാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യകടത്തും നിയമ നൂലാമാലകളും ഈ ചിത്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമാണ്. ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ചേസിങും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ ആണ്. ദിലീഷ് പോത്തൻ, അഞ്ജലി നായർ, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോർജ്, തമിഴ് നടൻ കിഷോർ, ഗീത, ആതിര, രോഹിത് മഗ്ഗു, അലന്‍സിയര്‍, ലാലി, പൗളി വത്സൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് സംവിധായകനും അഫ്സൽ അബ്ദുൽ ലത്തീഫും ചേർന്നാണ്. ദീപക് ദേവ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ടി ഡി ശ്രീനിവാസ്, എഡിറ്റ് ചെയ്തത് സംജിത് മുഹമ്മദ് എന്നിവരാണ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.