[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാൻ അമല പോൾ; ‘ര‍ഞ്ജിഷ് ഹി സഹി’ ട്രൈലെർ കാണാം..!

പ്രശസ്ത മലയാളി നടിയും തെന്നിന്ത്യൻ നായികയുമായ അമല പോൾ ഇനി ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ചു മികച്ച നടി എന്ന് പേരെടുത്ത ഈ താരം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത് ഒരു വെബ് സീരിസ് വഴിയാണ്. ര‍ഞ്ജിഷ് ഹി സഹി എന്ന് പേരിട്ടിരിക്കുന്ന ഈ വെബ് സീരിസിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ട്രൈലെർ നേടിക്കൊണ്ടിരിക്കുന്നതു.1970 കളിലെ ബോളിവുഡ് പശ്ചാത്തലമായെത്തുന്ന ഈ സീരീസിൽ സിനിമാ താരത്തിന്റെ വേഷത്തിലാണ് അമല പോൾ അഭിനയിച്ചിരിക്കുന്നത്. വൂട്ട് എന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലാണ് ഈ വെബ് സീരിസ് സ്ട്രീം ചെയ്യാൻ പോകുന്നത്. ജീവിതത്തിൽ പരാജിതനായ സിനിമാ സംവിധായകന്റെയും സൂപ്പർനായികയുടെയും പ്രണയമാണ് സീരീസിന്റെ പ്രമേയമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്.

സാക്ഷി ഭട്ട് നിർമ്മിച്ച ഈ വെബ് സീരിസ്, വൂട്ട് സെലക്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ജനുവരി 13 മുതൽ സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. താഹിർ രാജ്, അമൃത പുരി എന്നിവരാണ് അമല പോളിനെ കൂടാതെ ഈ വെബ് സീരിസിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പുഷ്പദീപ് ഭരദ്വാജ് ആണ് ഈ വെബ് സീരിസ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ഇത് കൂടാതെ തെന്നിന്ത്യൻ ഭാഷകളിലും സിനിമകളും വെബ് സീരീസുകളുമായി ഏറെ തിരക്കിലാണ് അമല പോൾ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ഫോട്ടോകളും ഇൻസ്റ്റാഗ്രാം വീഡിയോകളുമെല്ലാം വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.