മലയാള സിനിമയിലെ പുതു തലമുറയിലെ സംവിധായകരിൽ ഏറ്റവും പ്രശസ്തനായ ഒരാളാണ് ദിലീഷ് പോത്തൻ. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾക്കും ദേശീയ തലത്തിൽ വരെ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞു. സംവിധായകനെന്നതിലുപരി ഒരു മികച്ച നടനായും ദിലീഷ് പോത്തൻ കേരളത്തിൽ പ്രശസ്തനാണ്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാമിൽ ദിലീഷ് പോത്തൻ പങ്കു വെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ആഫ്രിക്കയിലെ ഒരു ബീച്ചിൽ വെച്ചെടുത്ത ഫോട്ടോകളും വീഡിയോകളുമാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. അതിൽ ദിലീഷ് പോത്തൻ കടലിലേക്ക് ചാടുന്ന ഒരു വീഡിയോയുമുണ്ട്. അതിനു താഴെ പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഇട്ടിരിക്കുന്ന കമന്റും പൊട്ടിച്ചിരി പടർത്തുന്ന ഒന്നാണ്.
ദിലീഷ് പോത്തൻ വെള്ളത്തിലേക്കു ചാടുന്ന വീഡിയോക്ക് താഴെ മിഥുൻ മാനുവൽ തോമസ് പറയുന്നത്, തവളച്ചാട്ടം ചാടാനാണെങ്കിൽ ഇബടെ ചാടിയാൽ പോരെ മനുഷ്യാ, അങ്ങു ആഫ്രിക്കയിൽ പോയി ചാടണോ എന്നാണ്. അതിനു ദിലീഷ് പോത്തൻ നൽകിയിരിക്കുന്ന മറുപടിയും രസകരമാണ്. യശോദേ എന്ന വാക്കാണ് ദിലീഷ് പോത്തൻ മറുപടിയായി ഇട്ടിരിക്കുന്നത്. സൂപ്പർ ഹിറ്റ് ജയറാം -രാജസേനൻ ചിത്രമായ മേലെപ്പറമ്പിൽ ആണ് വീട്ടിലെ ഒരു ഹാസ്യ രംഗത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കഥാപാത്രം കുളത്തിലേക്കു ചാടുമ്പോൾ പറയുന്ന ഡയലോഗ് ആണ് യശോദേ എന്നത്. ഉപ്പും മുളകും എന്ന സൂപ്പർ ഹിറ്റ് സീരിയൽ സംവിധാനം ചെയ്ത എസ് ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ദിലീഷ് പോത്തൻ ആഫ്രിക്കയിൽ പോയത്. ജനവാസം തീരെ കുറവായ കിഴക്കേ ആഫ്രിക്കയിലെ ജിബൂട്ടി എന്ന സ്ഥലത്താണ് ഈ ചിത്രം ഷൂട്ട് ചെയ്തത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.