[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിങ്ങള്‍ ഈ ചോദ്യം സൂപ്പര്‍താരത്തോടു ചോദിക്കൂ, നിര്‍ഭാഗ്യവശാല്‍ ഞാന്‍ രാജാവായിപ്പോയി..!

ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളായ ഷാരൂഖ് ഖാൻ ഇപ്പോൾ സിനിമയിൽ നിന്ന് കുറച്ചു കാലമായി മാറി നിൽക്കുകയാണ്. തുടർച്ചയായ പരാജയങ്ങളാണ് സിനിമയിൽ നിന്ന് ഒരു ഇടവേളയെടുക്കാൻ ഷാരൂഖ് ഖാനെ പ്രേരിപ്പിച്ചത്. ബോളിവുഡിന്റെ കിംഗ് ഖാൻ എന്നാണ് ഈ താരം അറിയപ്പെടുന്നത് തന്നെ. എന്നാൽ തൊട്ടു മുൻപത്തെ റിലീസായ സീറോ എന്ന ചിത്രവും കൂടി ദയനീയ പരാജയമേറ്റു വാങ്ങിയതോടെ ഒരു സ്വയം തിരുത്തലിനു സമയം നൽകാനായി ഷാരൂഖ് ഖാൻ മാറി നിൽക്കുകയാണ്. എന്നാൽ ഷാരൂഖ് ഖാൻ ഉടൻ തിരിച്ചു വരുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. അത് ചിലപ്പോൾ തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ആദ്യത്തെ ബോളിവുഡ് ചിത്രത്തിലൂടെ ആയിരിക്കുമെന്നും അല്ലെങ്കിൽ ബോളിവുഡിലെ ഹിറ്റ് മേക്കറായ രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാവുമെന്നൊക്കെ വിവിധ ബോളിവുഡ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും ഈ സമയത്തു സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായ ഷാരൂഖ് ആരാധകരുമായി നടത്തിയ സംവാദത്തിൽ നൽകിയ ഒരു ഉത്തരമാണ് ശ്രദ്ധ നേടുന്നത്.

ജീവിതത്തില്‍ നഷ്ടങ്ങള്‍ സാധാരണമാണ്. കരിയര്‍ ഉപേക്ഷിക്കേണ്ട സമയമായോ എന്ന് ഒരു സൂപ്പര്‍ താരം എങ്ങനെ അറിയും, എന്നാണ് ഒരു ആരാധകൻ ഷാരൂഖ് ഖാനോട് ട്വിറ്ററിൽ ചോദിച്ചത്. അതിനു ഷാരൂഖ് ഖാൻ നൽകിയ മറുപടിയും ഏറെ രസകരമാണ്. മറുപടിയായി ഷാരൂഖ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, അറിയില്ലല്ലോ. നിങ്ങള്‍ ഈ ചോദ്യം സൂപ്പര്‍താരത്തോടു ചോദിക്കൂ, നിര്‍ഭാഗ്യവശാല്‍ ഞാന്‍ രാജാവായിപ്പോയി. താന്‍ ഇനിയും സിനിമകള്‍ ചെയ്യുമെന്നും തന്റെ പുതിയ ചിത്രങ്ങളേതൊക്കെയെന്നു സമയം പോലെ ആരാധകരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.