ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന മൈ സാന്റാ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ആയി. സുഗീത് സംവിധാനം ചെയ്ത ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 20 നു പ്രദർശനത്തിന് എത്തും എന്നാണ് സൂചന. ഇന്ന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്ത ഇതിന്റെ ട്രൈലറിന് ഗംഭീര പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. കുട്ടികളേയും കുടുംബ പ്രേക്ഷകരേയും പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം ആയിരിക്കും ഇതെന്ന സൂചനയാണ് ഇന്ന് പുറത്തു വന്ന ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഒരു സാന്റാ ക്ലോസ് ആയി ദിലീപ് അഭിനയിക്കുന്ന ഈ ചിത്രം പറയുന്നത് ഏഴു വയസുള്ള ഒരു കൊച്ചു പെൺകുട്ടിയും ഒരു ക്രിസ്മസ് അപ്പൂപ്പനും തമ്മിൽ ഉള്ള ബന്ധം ആണ്.
കോമെഡിയും വൈകാരിക മുഹൂർത്തങ്ങളും ഫാന്റസിയും എല്ലാം ചേർത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ഈ ട്രൈലെർ നമ്മോടു പറയുന്നു. നവാഗതനായ ജെമിൻ സിറിയക് തിരക്കഥ രചിച്ച ഈ ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ൻമെന്റ്സ് എന്ന ബാനറിൽ സംവിധായകൻ സുഗീത്, പ്രശസ്ത രചയിതാവ് നിഷാദ് കോയ, അജീഷ് ഒ.കെ സാന്ദ്ര മരിയ ജോസ് എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, സിദ്ദിഖ്, സായി കുമാർ, അനുശ്രീ, ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിദ്യ സാഗർ സംഗീതം പകർന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഫൈസൽ അലിയും എഡിറ്റിങ് നിർവഹിച്ചത് വി സാജനും ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.