ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപേ റിലീസ് ചെയ്തിരുന്നു. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രൈലെർ ഇപ്പോഴും പ്രേക്ഷകരുടെ കയ്യടി നേടി സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്. രസകരമായ പ്രകടനവുമായി ദിലീപ് തന്നെയാണ് ട്രൈലറിൽ കയ്യടി നേടുന്നത്. വിക്കനായ ഒരു വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിക്കി വിക്കിയുള്ള അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവെറിയും ട്രെയിലറിലെ കോമഡി രംഗങ്ങളുമൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്. എന്നാൽ കോമഡി മാത്രമല്ല, കിടിലൻ ആക്ഷനും സസ്‌പെൻസും എല്ലാം നിറഞ്ഞ ചിത്രമാണ് ഇതെന്ന സൂചനയും ഈ ട്രൈലെർ നൽകുന്നു.
ഒരു കോമഡി ത്രില്ലെർ ആയിരിക്കും ഈ ചിത്രം എന്ന സൂചനയും ട്രൈലെർ നൽകുന്നു. വയാകോം 18 ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസും പ്രിയ ആനന്ദും ആണ് നായികമാർ ആയി എത്തുന്നത്. സൈജു കുറുപ്പ്, അജു വർഗീസ്, സിദ്ദിഖ് , രഞ്ജി പണിക്കർ തുടങ്ങി ഒരുപാട് പ്രശസ്ത നടൻമാർ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദും ചിത്രത്തിന് സംഗീതം ഒരുക്കിയത് രാഹുൽ രാജ്, ഗോപി സുന്ദർ എന്നിവർ ചേർന്നുമാണ് . മാഫിയ ശശി, റാം, ലക്ഷ്മൺ, സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.