ഈ കഴിഞ്ഞ ജനുവരി പതിനെട്ടിന് ആണ് ഹനീഫ് അദനി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ മിഖായേൽ റിലീസ് ചെയ്തത്. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലെർ ആയാണ് ഒരുക്കിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. കേരളത്തിന് പുറത്തും മികച്ച പെർഫോമൻസ് തന്നെയാണ് മിഖായേൽ കാഴ്ച വെക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. വേൾഡ് വൈഡ് കളക്ഷൻ ആയി ആദ്യ നാലു ദിവസം കൊണ്ട് തന്നെ ഈ ചിത്രം പത്തു കോടി രൂപ നേടിയിരുന്നു എന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട റിപ്പോർട്ടുകൾ പറയുന്നത്. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോയുമായി കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
യുവ താരം ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിൽ എത്തിയ ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത് മഞ്ജിമ മോഹൻ ആണ്. സുരാജ് വെഞ്ഞാറമ്മൂട്, കലാഭവൻ ഷാജോൺ, സിദ്ദിഖ്, അശോകൻ, സുദേവ് നായർ, ജയപ്രകാശ്, ജെ ഡി ചക്രവർത്തി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത, ബാബു ആന്റണി, കിഷോർ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിവിൻ പോളി, ഉണ്ണി മുകുന്ദൻ എന്നിവരുടെ മാസ്സ് പെർഫോമൻസാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കായംകുളം കൊച്ചുണ്ണിയിലൂടെ നേടിയ വിജയം നിവിൻ പോളി തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും അതുപോലെ വിഷ്ണു പണിക്കർ ഒരുക്കിയ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.