[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

കയ്യടി നേടി ജനപ്രിയ നായകൻ; കോടതി സമക്ഷം ബാലൻ വക്കീൽ ട്രൈലെർ സൂപ്പർ ഹിറ്റ്..!

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപേ റിലീസ് ചെയ്തിരുന്നു. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രൈലെർ ഇപ്പോഴും പ്രേക്ഷകരുടെ കയ്യടി നേടി സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്. രസകരമായ പ്രകടനവുമായി ദിലീപ് തന്നെയാണ് ട്രൈലറിൽ കയ്യടി നേടുന്നത്. വിക്കനായ ഒരു വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിക്കി വിക്കിയുള്ള അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവെറിയും ട്രെയിലറിലെ കോമഡി രംഗങ്ങളുമൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്. എന്നാൽ കോമഡി മാത്രമല്ല, കിടിലൻ ആക്ഷനും സസ്‌പെൻസും എല്ലാം നിറഞ്ഞ ചിത്രമാണ് ഇതെന്ന സൂചനയും ഈ ട്രൈലെർ നൽകുന്നു.

ഒരു കോമഡി ത്രില്ലെർ ആയിരിക്കും ഈ ചിത്രം എന്ന സൂചനയും ട്രൈലെർ നൽകുന്നു. വയാകോം 18 ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസും പ്രിയ ആനന്ദും ആണ് നായികമാർ ആയി എത്തുന്നത്. സൈജു കുറുപ്പ്, അജു വർഗീസ്, സിദ്ദിഖ് , രഞ്ജി പണിക്കർ തുടങ്ങി ഒരുപാട് പ്രശസ്ത നടൻമാർ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദും ചിത്രത്തിന് സംഗീതം ഒരുക്കിയത് രാഹുൽ രാജ്,  ഗോപി സുന്ദർ എന്നിവർ ചേർന്നുമാണ് . മാഫിയ ശശി, റാം, ലക്ഷ്മൺ, സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

1 day ago

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

2 days ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

6 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

6 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

6 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

1 week ago

This website uses cookies.