കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് എലോൺ. ഒരു വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ- ഷാജി കൈലാസ് ടീം ഒന്നിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആയി പുരോഗമിക്കുകയാണ്. രാജേഷ് ജയരാമൻ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ഈ ചിത്രം എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ ഒരു ഡയലോഗ് ടീസർ പുറത്തു വന്നിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ ടീസർ നേടിയെടുക്കുന്നത്. യഥാർത്ഥ നായകന്മാർ എപ്പോഴും തനിച്ചാണ് എന്ന ഡയലോഗ് ആണ് ഈ ടീസറിലുള്ളത്. അതോടൊപ്പം കണ്ണാടിയിൽ നോക്കി നിൽക്കുന്ന മോഹൻലാലിനെയും ടീസറിൽ നമ്മുക്ക് കാണാം. കിടിലൻ ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ഇപ്പോൾ വന്ന ടീസറിന്റെ ഹൈലൈറ്റ് എന്ന് പറയാം.
ഇതിനു മുൻപ് പുറത്തു വന്ന ടൈറ്റിൽ ലോഞ്ച് വീഡിയോ, ടൈറ്റിൽ മേക്കിങ് വീഡിയോ ഒക്കെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഏതായാലും ഈ ഡയലോഗ് ടീസർ കൂടി വന്നതോടെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായി എലോൺ മാറി കഴിഞ്ഞു. മോഹൻലാൽ ഒഴികെ ബാക്കി ആരൊക്കെ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഡോൺ മാക്സ് ആണ്. ആശീർവാദ് സിനിമാസിന്റെ മുപ്പതാമത് നിർമ്മാണ സംരംഭമാണ് എലോൺ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.