[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ നടന്മാർക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു; മനസ്സ് തുറന്നു ആസിഫ് അലി..!

മലയാളത്തിന്റെ യുവ താരമായ ആസിഫ് അലി ഇപ്പോൾ ഒട്ടേറെ പ്രൊജെക്ടുകളുമായി തിരക്കിലാണ്. ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഈ നടൻ ഇപ്പോൾ നമ്മുക്ക് മുന്നിലെത്തിക്കുന്നതു. ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ പ്രതീക്ഷയുള്ള ഒട്ടേറെ ചിത്രങ്ങളാണ് ആസിഫ് അലി നായകനായി അണിയറയിൽ ഒരുങ്ങുന്നത്. രാജീവ് രവി ഒരുക്കിയ കുറ്റവും ശിക്ഷയും, മാത്തുക്കുട്ടി ഒരുക്കിയ കുഞ്ഞേൽദോ, സിബി മലയിലിന്റെ കൊത്തു, ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം, ജിബു ജേക്കബ് ഒരുക്കിയ എല്ലാം ശരിയാവും, എ രഞ്ജിത്ത് സിനിമ, മഹേഷും മാരുതിയും, എബ്രിഡ് ഷൈൻ- നിവിൻ പോളി ടീമിന്റെ മഹാവീര്യർ, വേണു- പൃഥ്വിരാജ് ടീമിന്റെ കാപ്പ എന്നിവയാണ് ആസിഫ് അലി പ്രധാന വേഷം ചെയ്തു ഇനി നമുക്ക് മുന്നിൽ എത്താനുള്ള ചിത്രങ്ങൾ. ഇപ്പോഴിതാ ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച രണ്ട് നടന്മാരെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആസിഫ് അലി.

അതിൽ ആദ്യത്തേത് അന്തരിച്ചു പോയ പ്രശസ്ത തെന്നിന്ത്യൻ നടനായ രഘുവരൻ ആണ്. രഘുവരന്‍ എന്ന നടനെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. പിന്നീട് ആസിഫ് അലി ആഗ്രഹിച്ച രണ്ടാമത്തെ നടൻ അന്തരിച്ചു പോയ മലയാള നടൻ മുരളി ആണ്. പുതിയ തലമുറയിൽ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവർക്കൊപ്പമെല്ലാം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും ആസിഫ് അലി പറയുന്നു. ഇന്ന് മലയാള സിനിമയിലെ പ്രമുഖ സംവിധായകർക്കൊപ്പമെല്ലാം ജോലി ചെയ്യാൻ തനിക്കു സാധിച്ചു എന്നും അതൊരു വലിയ ഭാഗ്യമായി കരുതുന്നു എന്നും ആസിഫ് അലി തുറന്നു പറഞ്ഞു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.