മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ ധ്യാൻ ശ്രീനിവാസൻ സോഷ്യൽ മീഡിയയിലെ വൈറൽ സ്റ്റാർ ആണ്. ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങളും അതിൽ അദ്ദേഹം പറയുന്ന സരസമായ മറുപടികളും നിമിഷ നേരം കൊണ്ടാണ് സൂപ്പർ ഹിറ്റാവുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ പ്രസ് മീറ്റിലെ ഒരു ഡാൻസ് വീഡിയോ ആണ് വൈറലായി മാറുന്നത്. ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡി4 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അരുണ്‍ ചന്ദു സംവിധാനം ചെയ്ത സായാഹ്‌ന വാർത്തകൾ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. അതിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനു ശേഷം മാധ്യമ പ്രവർത്തകർക്കൊപ്പം ധ്യാൻ നൃത്തം ചെയ്യുന്ന വീഡിയോയാണ് സൂപ്പർ ഹിറ്റായത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ, കുഞ്ചാക്കോ ബോബന്റെ ദേവദൂതർ പാടി എന്ന ഗാനത്തിലെ നൃത്തമാണ് ധ്യാൻ ശ്രീനിവാസൻ അനുകരിച്ചത്. ധ്യാൻ ശ്രീനിവാസനൊപ്പം പ്രശസ്ത മാധ്യമ പ്രവർത്തകൻ ഹൈദരലിയും നൃത്തത്തിൽ പങ്കു ചേർന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനു വേണ്ടിയാണു കുഞ്ചാക്കോ ബോബൻ ഈ നൃത്തം ചെയ്തത്. 1985ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ റീമിക്സ് ഈ പുതിയ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് വേണ്ടി ഒരുക്കുകയായിരുന്നു ഇതിന്റെ അണിയറ പ്രവർത്തകർ. കുഞ്ചാക്കോ ബോബന്റെ നൃത്തമനുകരിച്ച് ദുൽഖർ സൽമാനുൾപ്പെടെയുള്ളവർ മുന്നോട്ടു വന്നിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം ഓഗസ്റ്റ് പതിനൊന്നിനാണ് റിലീസ് ചെയ്യുക.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.