രണ്ടു വർഷം മുൻപ് പുറത്തു വന്നു ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ഹൃസ്വ ചിത്രം ആയിരുന്നു ദേ പാല്. ഏ ആർ സുഭാഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച ആ ഹൃസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. ഇപ്പോഴിതാ ദേ പാല് 2 എന്ന ഹൃസ്വ ചിത്രവുമായി എത്തുകയാണ് അതേ സംവിധായകൻ. ദേ പാല് 2 ടീസർ കഴിഞ്ഞ ദിവസം പുറത്തു വരികയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്യുകയാണ്. കഥ, തിരക്കഥ, സംവിധാനം എന്നിവക്ക് പുറമെ ഈ ഹൃസ്വ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും എ ആർ സുഭാഷ് ആണ്. ഫ്രാൻസിസ് പി, ജോയ് അറക്കൽ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗുരു പട്ടാമ്പി, സനൽ എന്നിവരും ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ബിഷോയ് അനിയൻ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സച്ചിൻ സത്യ ആണ്. അഷറഫ് ഗുരുക്കൾ ആക്ഷൻ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത് ടീം ജാങ്കോ സ്‌പേസിന്റെ യൂട്യൂബ് ചാനലിൽ ആണ്. ഇരുപത്തിനായിരത്തിനു മുകളിൽ കാഴ്ചക്കാരെ ആണ് റിലീസ് ചെയ്തു ഇരുപത്തിനാലു മണിക്കൂറിനു മുൻപ് ഈ ടീസറിന് ലഭിച്ചിരിക്കുന്നത്. ആദ്യ ഭാഗം പോലെ തന്നെ ഈ ചിത്രവും വലിയ രീതിയിൽ പ്രേക്ഷകർ സ്വീകരിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ടീസറിന് ലഭിച്ചിരിക്കുന്ന പ്രേക്ഷക സ്വീകരണം അവരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ ഹൃസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.