മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്ന താൻ കേസ് കൊട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസമാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ഒരു ടീസർ എന്നിവ വലിയ ജനപ്രീതി നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 37 വർഷം മുൻപ് റിലീസ് ചെയ്തു സൂപ്പർ ഹിറ്റായ മമ്മൂട്ടി ചിത്രമായ കാതോട് കാതോരമെന്ന ചിത്രത്തിലെ, ദേവദൂതർ പാടി എന്ന എവർഗ്രീൻ ഹിറ്റ് ഗാനത്തിന്റെ പശ്‌ചാത്തലത്തിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. അമ്പലപ്പറമ്പിൽ ഗാനമേളയിൽ ഈ ഗാനത്തിന് വ്യത്യസ്തമായ ശൈലിയിൽ ചുവട് വെക്കുന്ന കുഞ്ചാക്കോ ബോബൻ കഥാപാത്രമാണ് ഈ വീഡിയോ സോങ്ങിന്റെ ഹൈലൈറ്റ്.
കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്ന കഥാപാത്രമായാണ് ഇതിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചിരിക്കുന്നത്. സന്തോഷ് ടി കുരുവിളക്കൊപ്പം ചേർന്ന് ഉദയ പിക്ചേഴ്സ്, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായി മാറിയിരുന്നു. ഗായത്രി ശങ്കർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്, ഹിന്ദി ചിത്രം ഷെർണിക്കു കാമറ ചലിപ്പിച്ച രാകേഷ് ഹരിദാസ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. മനോജ് കണ്ണോത് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡോൺ വിൻസെന്റാണ്. കാതോട് കാതോരത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നത് ഔസേപ്പച്ചനും ഈ ചിത്രം സംവിധാനം ചെയ്തത് ഭരതനുമായിരുന്നു.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.