[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കിടിലൻ ആക്ഷൻ പ്രകടനവുമായി വീണ്ടും വിശാൽ; ലാത്തി ടീസർ കാണാം

തമിഴിലെ യുവ സൂപ്പർ താരമായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഇതിന്റെ ടൈറ്റിൽ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അത് കൂടാതെ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. ഒരു പൊലീസുകാരനായി വിശാൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ കിടിലൻ ആക്ഷൻ പ്രകടനം കാണാൻ സാധിക്കുമെന്ന സൂചനയാണ് ടീസർ നമ്മുക്ക് തരുന്നത്. വിശാലിന്റെ കിടിലൻ ആക്ഷൻ സീനുകളാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. മികച്ച മേക്കിങ്ങും ഈ ടീസറിന് കയ്യടി നേടിക്കൊടുക്കുന്നുണ്ട്. വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ് ലാത്തി. തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, നവാഗതനായ ഏ. വിനോദ് കുമാർ ആണ്.

തമിഴിലെ നായക നടന്മാരായ, ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ, രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണിത്. ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും, യുവാൻ ശങ്കർ രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്ത്, ഇതിന് ആക്ഷൻ സീനുകൾ ഒരുക്കിയത് ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ എന്നിവയാണ്. ഇതിലെ ആക്ഷൻ സീനുകൾ ഒരുക്കുന്നതിനിടെ വിശാലിന് പരിക്ക് പറ്റിയതും വലിയ വാർത്തയായി മാറിയിരുന്നു. സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്നു നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ നിർമ്മാതാക്കളാണ് ഈ ചിത്രം നിർമ്മിക്കുന്ന രമണയും നന്ദയും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.