ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്ന ചിത്രമാണ് ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രം ആയെത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം യുവ പ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചു കൊണ്ടാണ് വലിയ പ്രദർശന വിജയം നേടിയെടുക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലെർ എന്ന നിലയിലും ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിലും ഈ ചിത്രത്തിന് പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്നുണ്ട്. വിക്കനായ ബാലകൃഷ്ണൻ എന്ന വക്കീൽ ആയെത്തിയ ദിലീപിന്റെ പ്രകടനത്തിനൊപ്പം തന്നെ ഈ ചിത്രത്തിൽ കയ്യടി നേടിയ താരമാണ് ദിലീപിന്റെ അച്ഛൻ വേഷത്തിൽ എത്തിയ സിദ്ദിഖ് അവതരിപ്പിച്ച കോമഡി കഥാപാത്രം.
ഇപ്പോഴിതാ ഈ ചിത്രത്തിലെ സിദ്ദിഖ് അഭിനയിച്ച ഒരു ഡിലീറ്റഡ് സീൻ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തിരിക്കുകയാണ്. ലോകം മുഴുവൻ പ്രശസ്തമായ മീ ടൂ കാമ്പയിനിനെ രസകരമായി ട്രോൾ ചെയ്തു കൊണ്ടാണ് ഈ സീൻ ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി കഴിഞ്ഞ ഈ രംഗം പൊട്ടിച്ചിരിയുടെ പൊടിപൂരമാണ് സമ്മാനിക്കുന്നത് എന്ന് തന്നെ പറയാം. ബോളിവുഡ് സിനിമാ നിർമ്മാണ വിതരണ കമ്പനിയായ വയാകോം മോഷൻ പിക്ചേഴ്സ് നിർമ്മിച്ച ഈ സിനിമയിൽ മമത മോഹൻദാസ് ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, പ്രിയ ആനന്ദ്, ലെന, ഗണേഷ് കുമാർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.