[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തല അജിത്തിന്റെ പുതിയ ചിത്രം; നേർക്കൊണ്ട പാർവൈ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!

തല അജിത്തിന്റെ അന്പത്തിയൊമ്പതാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും ഇന്ന് സർപ്രൈസ് ആയാണ് ആരാധകരിലേക്കു എത്തിയത്. അമിതാബ് ബച്ചൻ, തപ്‌സി പന്നു എന്നിവർ അഭിനയിച്ച ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് റീമേക് ആണ് ഈ പുതിയ അജിത് ചിത്രം. കാർത്തിയെ നായകനാക്കി തീരൻ അധികാരം ഒൻഡ്രു എന്ന ചിത്രം സംവിധാനം ചെയ്‌തെ എച് വിനോദ് ഒരുക്കുന്ന  ഈ തമിഴ് റീമേക്കിന്റെ പേര് നേർക്കൊണ്ട പാർവൈ എന്നാണ്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒരു വക്കീൽ ആയാണ് തല അജിത് എത്തുന്നത്. അദ്ദേഹത്തിനൊപ്പം ശ്രദ്ധ ശ്രീനാഥും ഒരു നിർണ്ണായക വേഷം ചെയ്യുന്നു.

നീരവ് ഷാ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജ ആണ്. ഗോകുൽ ചന്ദ്രൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. വലിയ നിരൂപക പ്രശംസ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു പിങ്ക് എന്നുള്ളത് കൊണ്ട് തന്നെ അതിന്റെ തമിഴ് റീമേക് എങ്ങനെ ആയിരിക്കും എന്നത് പ്രേക്ഷകരിൽ വലിയ ആകാംഷ ജനിപ്പിച്ചിട്ടുണ്ട്. അമിതാബ് ബച്ചൻ ചെയ്തു അനശ്വരമാക്കിയ കഥാപാത്രം അജിത് ഏതു രീതിയിൽ ആവും അവതരിപ്പിക്കുക എന്നതും പ്രേക്ഷകർ കാണാൻ കാത്തിരിക്കുകയാണ്. അജിത്തിന്റെ തൊട്ടു മുൻപത്തെ റിലീസ് ആയ ശിവ ചിത്രം വിശ്വാസം തമിഴ് നാട്ടിലെ നോൺ- ബാഹുബലി ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയിരുന്നു. ഈ പുതിയ ചിത്രത്തിലൂടെയും അജിത് വിജയം ആവർത്തിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.