തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായി ഈ വർഷം റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് അല വൈകുണ്ഠപുരംലോ. മലയാളികളുടെ പ്രിയ താരം ജയറാമും അഭിനയിച്ച ഈ ചിത്രത്തിന്റെ മലയാളം ഡബ്ബിങ് പതിപ്പും സൂപ്പർ ഹിറ്റായി മാറിയിരുന്നു. അങ്ങു വൈകുണ്ഠപുരത്തു എന്നായിരുന്നു ഇതിന്റെ മലയാളം ഡബ്ബിങ് പതിപ്പിന്റെ പേര്. തെലുങ്കിലെ വമ്പൻ വിജയങ്ങളിലൊന്നായി മാറിയ ഈ ചിത്രത്തിലെ ഗാനങ്ങളും വമ്പൻ ഹിറ്റായി തീർന്നിരുന്നു. അതിലെ അല്ലു അർജുന്റെ ഡാൻസിനും ആരാധകരേറെ. എസ് തമൻ ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. ഇതിൽ നായകൻ അല്ലു അർജ്ജുനും നായിക പൂജ ഹെഗ്‌ടെയും ആടി പാടുന്ന ബുട്ട ബൊമ്മ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ആ ഗാനത്തിന് ചുവട് വെച്ച് കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ ഡേവിഡ് വാർണറും കുടുംബവുമാണ്.
ഈ ഗാനത്തിന് വളരെ രസകരമായി താനും ഭാര്യയും മക്കളും നൃത്തം ചെയ്യുന്ന വീഡിയോ ഡേവിഡ് വാർണർ തന്നെയാണ് പുറത്തു വിട്ടത്. ഡേവിഡ് വാർണർ അത് പുറത്തു വിട്ടു നിമിഷങ്ങൾക്കകം തന്നെ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയെടുത്തു. ഐ പി എലിൽ സണ് റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനായ ഡേവിഡ് വാർണർ തന്റെ ഐ പി എൽ ജേഴ്സി അണിഞ്ഞു കൊണ്ടാണ് നൃത്തം ചെയ്യുന്നത്. തൃവിക്രം ശ്രീനിവാസ് സംവിധാനം ചെയ്‌ത അല വൈകുണ്ഠപുറംലോയിൽ തബു, സച്ചിൻ ഖഡെക്കാർ, സമുദ്രക്കനി, ഗോവിന്ദ് പദ്മസൂര്യ എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.