ബോളിവുഡ്,ദക്ഷിണേന്ത്യൻ സിനിമാ ഗാനങ്ങളുടെ ടിക്ടോക്കുമായി ആരാധകരെ അമ്പരപ്പിച്ച താരമാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഇത്തവണ അദ്ദേഹം പുതുവർഷ ആശംസ നേരാനെത്തിയത് സൂപ്പർസ്റ്റാർ രജനികാന്തിന്റെ വേഷത്തിലാണ്. സ്വന്തം മുഖത്തെ മറ്റൊരാളുടെ മുഖവുമായി സാദൃശ്യം കൊണ്ടുവരാൻ ഉപയോഗിക്കുന്ന ഫേസ് സ്വാപ് വഴിയാണ് വാർണർ രജനിയെപോലെയായത്. റിഫേസ് എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ രജനിയുടെ സിനിമാദൃശ്യങ്ങളിൽ തന്റെ മുഖം സന്നിവേശിപ്പിച്ച് സൃഷ്ടിച്ച വീഡിയോയാണ് വാർണർ പങ്കുവെച്ചത്. ഒരുപാട് പേർ ചോദിച്ച കാര്യമാണ് താനിപ്പോൾ ചെയ്തതെന്നാണ് വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചത്. വാർണർ രജനികാന്തിന്റെ സ്റ്റൈൽ കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
സൺറൈസേർസ് ഹൈദരാബാദിന്റെ ടീമഗംമായിരുന്ന ഡേവിഡ് വാർണറിന് ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുണ്ട്. ആ ബന്ധമാണ് വാര്‍ണറെ തെലുങ്ക് സിനിമയോടും പാട്ടിനോടുമുള്ള പ്രിയം വര്‍ധിപ്പിച്ചത്. ലോക്ഡൗണ്‍ സമത്ത് ടിക് ടോകിലൂടെ വാര്‍ണര്‍ ചെയ്ത വീഡിയോകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അല്ലു അര്‍ജുൻ്റെ അല വൈകുണ്ഡപുരമുലൂ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനത്തിനൊത്ത് ഭാര്യക്കും മകള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വാർണറിന്റെ വീഡിയോയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബോളിവുഡിലെ ഹിറ്റ് ട്രാക്കായ ഷീല കി ജവാനിയും താരവും മകളും കൂടി ഗംഭീരമാക്കിയിരുന്നു. ഏഴ് ലക്ഷം പേരാണ് വാര്‍ണറടെ ബോളിവുഡ് നൃത്തം കണ്ടത്. തെലുഗു ഡാന്‍സും ലക്ഷങ്ങള്‍ കണ്ടു കഴിഞ്ഞു. ബോളിവുഡ് സിനിമകളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് വാര്‍ണര്‍.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.