[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാകുന്നില്ല: കാവ്യ മാധവന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

മേക്കപ്പ് ആർടിസ്റ്റ് ഉണ്ണി പി.എസ് പങ്കുവെച്ച മലയാളത്തിന്റെ പ്രിയ നടി കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു. അടുത്ത സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് വേണ്ടി കാവ്യയെ ഒരുക്കിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് ഉണ്ണി പങ്കുവെച്ചത്. മനോഹരമായ ഈ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാകുന്നില്ലെന്നും ഉണ്ണി കുറിച്ചിട്ടുണ്ട്. ദിലീപുമായുള്ള വിവാഹശേഷം സിനിമയയിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിക്കുകയാണെന്നായിരുന്നു താരം പറഞ്ഞത്. അതുകൊണ്ടുതന്നെ ഉണ്ണി പുറത്തുവിട്ട ചിത്രങ്ങൾ വളരെ വേഗമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ് പോവുന്ന അഭിനേത്രികളുടെ സ്ഥിരം ശൈലിയാണോ കാവ്യ മാധവനും പിന്തുടരുന്നതെന്ന് ആരാധകര്‍ സംശയമുന്നയിച്ചിരുന്നു. എന്നാൽ അഭിനയരംഗത്തേക്ക് തിരിച്ച് വരണമോയെന്നുള്ളത് കാവ്യയുടെ തീരുമാനമാണെന്നും അക്കാര്യത്തില്‍ താന്‍ നിബന്ധനകളൊന്നും വെച്ചിട്ടില്ലെന്നുമാണ് ദിലീപ് വ്യക്തമാക്കിയത്. 2018 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേര് നൽകിയത്. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷി തമിഴ്നാട്ടിൽ എം.ബി.ബി.എസിന് പഠിക്കുകയാണ്. അടുത്തിടെയായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു താരപുത്രിയെ ഫോളോ ചെയ്തത്. മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.