[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സൂപ്പർസ്റ്റാർ രജനികാന്തായെത്തി ഡേവിഡ് വാർണർ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോളിവുഡ്,ദക്ഷിണേന്ത്യൻ സിനിമാ ഗാനങ്ങളുടെ ടിക്ടോക്കുമായി ആരാധകരെ അമ്പരപ്പിച്ച താരമാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഇത്തവണ അദ്ദേഹം പുതുവർഷ ആശംസ നേരാനെത്തിയത് സൂപ്പർസ്റ്റാർ രജനികാന്തിന്റെ വേഷത്തിലാണ്. സ്വന്തം മുഖത്തെ മറ്റൊരാളുടെ മുഖവുമായി സാദൃശ്യം കൊണ്ടുവരാൻ ഉപയോഗിക്കുന്ന ഫേസ് സ്വാപ് വഴിയാണ് വാർണർ രജനിയെപോലെയായത്. റിഫേസ് എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ രജനിയുടെ സിനിമാദൃശ്യങ്ങളിൽ തന്റെ മുഖം സന്നിവേശിപ്പിച്ച് സൃഷ്ടിച്ച വീഡിയോയാണ് വാർണർ പങ്കുവെച്ചത്. ഒരുപാട് പേർ ചോദിച്ച കാര്യമാണ് താനിപ്പോൾ ചെയ്തതെന്നാണ് വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചത്. വാർണർ രജനികാന്തിന്റെ സ്റ്റൈൽ കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.

സൺറൈസേർസ് ഹൈദരാബാദിന്റെ ടീമഗംമായിരുന്ന ഡേവിഡ് വാർണറിന് ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുണ്ട്. ആ ബന്ധമാണ് വാര്‍ണറെ തെലുങ്ക് സിനിമയോടും പാട്ടിനോടുമുള്ള പ്രിയം വര്‍ധിപ്പിച്ചത്. ലോക്ഡൗണ്‍ സമത്ത് ടിക് ടോകിലൂടെ വാര്‍ണര്‍ ചെയ്ത വീഡിയോകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അല്ലു അര്‍ജുൻ്റെ അല വൈകുണ്ഡപുരമുലൂ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനത്തിനൊത്ത് ഭാര്യക്കും മകള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വാർണറിന്റെ വീഡിയോയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബോളിവുഡിലെ ഹിറ്റ് ട്രാക്കായ ഷീല കി ജവാനിയും താരവും മകളും കൂടി ഗംഭീരമാക്കിയിരുന്നു. ഏഴ് ലക്ഷം പേരാണ് വാര്‍ണറടെ ബോളിവുഡ് നൃത്തം കണ്ടത്. തെലുഗു ഡാന്‍സും ലക്ഷങ്ങള്‍ കണ്ടു കഴിഞ്ഞു. ബോളിവുഡ് സിനിമകളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് വാര്‍ണര്‍.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.