മലയാള സിനിമയുടെ പുതുമുഖ നായികാ നിരയിൽ ഏറെ ശ്രദ്ധ നേടിയ മൂന്നു പേരാണ് അനാർക്കലി മരിക്കാർ, പ്രിയ പ്രകാശ് വാര്യർ, സാനിയ ഇയ്യപ്പൻ എന്നിവർ. ആനന്ദം, മന്ദാരം,വിമാനം, ഉയരെ, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളിലൂടെയാണ് അനാർക്കലി മരിക്കാർ ശ്രദ്ധ നേടിയത്. വലിയ ഹൈപ്പിൽ പുറത്തു വന്ന ഒമർ ലുലു ചിത്രം ഒരു അഡാർ ലവിലൂടെ കേരളത്തിന് അകത്തും പുറത്തും പ്രിയ പ്രകാശ് വാര്യർ തരംഗമായപ്പോൾ സാനിയ ഇയ്യപ്പൻ ശ്രദ്ധ നേടിയത് ക്വീൻ, പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ താരങ്ങൾ മികച്ച നർത്തകിമാരും കൂടിയാണ്. ഇപ്പോഴിതാ മൂവരും കൂടി നൃത്തം വെക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ഒരു സ്വകാര്യ ആഘോഷ ചടങ്ങിലാണ് മൂവരും ഒരുമിച്ചു ചുവടു വെക്കുന്നത് എന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാവുന്നത്. തന്റെ ആദ്യ ചിത്രമായ ക്വീനിലൂടെ തന്നെ മികച്ച നർത്തകിയാണ് താനെന്നു സാനിയ ഇയ്യപ്പൻ തെളിയിച്ചിരുന്നു. ഇത് കൂടാതെ തന്റെ യൂട്യൂബ് ചാനലിൽ കൂടി തന്റെ ഡാൻസ് വീഡിയോകൾ സാനിയ ഇടയ്ക്കിടയ്ക്ക് പുറത്തു വിടാറുമുണ്ട്. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച പ്രിയ പ്രകാശ് വാര്യർ അതിനു ശേഷം ഹിന്ദി, തെലുങ്ക് ഭാഷകളിലും അഭിനയിച്ചു. അതിനൊപ്പം പരസ്യ ചിത്രങ്ങളിൽ കൂടിയും ഈ നടിമാർ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. എന്തായാലും ഇവരുടെ ഒത്തുചേർന്നുള്ള നൃത്തം ആരാധകർക്കിടയിൽ വലിയ രീതിയിലാണ് പ്രചരിക്കുന്നത് എന്ന് തന്നെ പറയാം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.