[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നടി മേഘ്‌ന രാജ് അമ്മയായി; ചിരഞ്ജീവി സർജയുടെ കുഞ്ഞിനെ വരവേറ്റ് കുടുംബം..!

ഒരുപിടി മികച്ച മലയാള ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി മേഘ്‌ന രാജ് അമ്മയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇന്ന് രാവിലെ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മേഘ്‌നക്ക് ഒരു ആണ്കുഞ്ഞു പിറന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും പ്രത്യക്ഷപെട്ടിട്ടുള്ള ഈ നടി വിവാഹം കഴിച്ചത് കന്നഡ നടൻ ചിരഞ്ജീവി സർജയെ ആണ്. കുറച്ചു മാസങ്ങൾക്ക് മുൻപു അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതം മൂലം ചിരഞ്ജീവി സർജ അന്തരിച്ചത് വലിയ വാർത്തയായിരുന്നു. ചിരഞ്ജീവി സർജ അന്തരിക്കുമ്പോൾ മേഘ്‌ന രാജ് ഗര്ഭിണി ആയിരുന്നു. കുറച്ചു നാൾ മുൻപാണ് കുടുംബാംഗങ്ങളോടൊപ്പം മേഘ്‌ന ബേബി ഷവർ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടത്. ഏതായാലും അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായി ഇരിക്കുന്നു എന്ന വാർത്തയും കുഞ്ഞിനൊപ്പം ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ് സർജ പുറത്തു വിട്ട ചിത്രവും ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസമാണ് ഏട്ടത്തി ആയ മേഘ്‌നക്ക് വമ്പൻ സർപ്രൈസും ആയി ധ്രുവ് സർജ എത്തിയത്. സഹോദരൻ ചിരഞ്ജീവി സർജയുടെയും മേഘ്ന രാജിന്റെയും ആദ്യകൺമണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിൽ ആണ് ധ്രുവ് സർജ സമ്മാനമായി നൽകിയത്. ഏതായാലും ചിരുവിന്റെ കുഞ്ഞിനു വലിയ വരവേൽപ്പാണ് ആ കുടുംബം നൽകിയിരിക്കുന്നത്. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നൽകുന്ന ധ്രുവ് ആണ് മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ എല്ലാം മുൻകൈ എടുത്തു നടത്തിയത് എന്നും വാർത്തകൾ പറയുന്നു. യക്ഷിയും ഞാനും, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയവയാണ് മേഘ്‌നയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.