മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് ഗാനഗന്ധർവൻ. ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം വന്ദിതയാണ് നായിക ആയി എത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവ്വനിൽ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ ഗാനഗന്ധർവൻ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഷൂട്ടിംഗ് കാണാൻ തടിച്ചു കൂടിയ ആളുകൾക്കിടയിൽ നിന്നും ഒരു കൊച്ചു കുഞ്ഞു മമ്മുക്ക മമ്മുക്ക എന്ന് വിളിക്കുന്നതും ഷൂട്ടിംഗ് നടക്കുന്നതിനിടെ ആ കുട്ടി മമ്മുക്കയോട് അടുത്തേക്ക് വരാൻ പറയുന്നതും ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഏതായാലും ഗാനഗന്ധർവന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആൾ ആരാണെന്നറിയണ്ടേ എന്ന രസകരമായ ക്യാപ്ഷ്യനോട് കൂടി ആ വീഡിയോ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഇടയിൽ വൈറൽ ആവുകയാണ്.
ഓണ ചിത്രം ആയി എത്തിക്കാൻ പ്ലാൻ ചെയ്യുന്ന ഗാനഗന്ധർവൻ രമേശ് പിഷാരടിയുടെ രണ്ടാമത്തെ സംവിധാന സംരംഭം ആണ്. ജയറാം- കുഞ്ചാക്കോ ബോബൻ ടീം അഭിനയിച്ച പഞ്ചവർണ്ണ തത്ത ആണ് അദ്ദേഹം ആദ്യം ഒരുക്കിയ ചിത്രം. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമാണം നിർവഹിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.