ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്ത മലയൻ കുഞ്ഞെന്ന ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയുമായി മുന്നേറുകയാണ്. നിരൂപകരും പ്രശംസ ചൊരിയുന്ന ഈ ചിത്രത്തിന് അഭിനന്ദനവുമായി അന്യ ഭാഷാ സിനിമാ പ്രവർത്തകരും മുന്നോട്ടു വന്നിരുന്നു. ടേക്ക് ഓഫ്, മാലിക്, സീ യു സൂൺ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച മഹേഷ് നാരായണൻ തിരക്കഥ രചിച്ച ചിത്രമാണിത്. അദ്ദേഹം തന്നെ ഛായാഗ്രഹണവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫാസിലാണ്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സംഭവിച്ച് ഭൂമിക്കടിയിൽ കുടുങ്ങി പോകുന്ന അനികുട്ടൻ എന്ന കഥാപാത്രത്തിന്റെ അതിജീവനം നമ്മുക്ക് കാണിച്ചു തരുന്ന സർവൈവൽ ത്രില്ലറാണ് മലയൻ കുഞ്ഞ്. ഇപ്പോഴിതാ ഇതിലെ ഒരു വീഡിയോ സോങ് റിലീസ് ചെയ്തിരിക്കുകയാണ്.
സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണം നൽകിയ ചോലപ്പെണ്ണേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. 30 വര്‍ഷത്തിന് ശേഷം ഒരു മലയാളം സിനിമക്കായി റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനത്തിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത് രെജിഷാ വിജയൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹ തലേന്നുള്ള ദൃശ്യങ്ങളാണ്. ഫഹദ് ഫാസിൽ കഥാപാത്രത്തിന്റെ സഹോദരിയായാണ് ഈ ചിത്രത്തിൽ രെജിഷ അഭിനയിച്ചിരിക്കുന്നത്. വിജയ് യേശുദാസ് ആലപിച്ച ഈ ഗാനത്തിലെ ദൃശ്യങ്ങൾ അതിമനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള മലയാള ചിത്രമാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.