[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

തുമ്പ് അവശേഷിപ്പിക്കാത്ത ദുരൂഹതയുമായി അമല പോളിന്റെ ‘കാടവെർ’; ഉദ്വെഗഭരിതമായ ട്രെയിലർ കാണാം

അ​മ​ല​ ​പോ​ൾ​ ആദ്യമായി നിർമാതാവ് കൂടിയാകുന്ന ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം കാടവെറിലെ ട്രെയിലർ പുറത്തിറങ്ങി. അ​നൂ​പ് ​പ​ണി​ക്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രത്തിൽ ഡോ. ഭദ്ര എന്ന പൊ​ലീ​സ് ​സ​ർ​ജ​നായാണ് അമല പോൾ എത്തുന്നത്. ഉദ്വെഗഭരിതമായ രംഗങ്ങളും ട്വിസ്റ്റുകളും കോർത്തിണക്കിയുള്ള ഒരു ക്രൈം ത്രില്ലറായിരിക്കും കാടവെറെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇതുവരെ അമല ചെയ്ത വേഷങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന കഥാപാത്രമായിരിക്കും ഡോ. ഭദ്രയെന്നും ട്രെയിലർ വ്യക്തമാക്കുന്നു. ഒരു തുമ്പും കൊലപാതകി അവശേഷിപ്പിച്ചില്ലെങ്കിലും, ദുരൂഹതകൾ മാറ്റി ഭദ്ര കേസ് തീർപ്പാക്കുന്നതാണ് കഥാതന്തു. കൊലപാതകത്തിൽ നിന്നും തന്നെ തടയാനായി വെല്ലുവിളിക്കുന്ന കൊലയാളിയുടെ വികലമായ ശബ്ദത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ചെയ്ത കുറ്റങ്ങൾ ഏറ്റുപറയുന്ന കൊലപാതകിയിൽ നിന്നും വ്യത്യസ്തനായി, ചെയ്യാനിരിക്കുന്ന കൊലപാതകങ്ങൾക്ക് മാപ്പ് പറയുന്ന പ്രതിനായകനാണ് കാടവെറിൽ ഉള്ളതെന്നും ട്രെയിലറിലെ രംഗങ്ങൾ പറയുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, മുനിഷ്കാന്ത്, അതുല്യ രവി, റിത്വിക, വിനോദ് സാഗർ, ജയ റാവു, പശുപതി, വേലു പ്രഭാകർ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്നു. നൈ​റ്റ് ​ഡ്രൈ​വ്,​ ​പ​ത്താം​ ​വ​ള​വ് ​തുടങ്ങിയ​ ​ചി​ത്ര​ങ്ങളുടെ രചയിതാവ്​ ​അ​ഭി​ലാ​ഷ് ​പി​ള്ളയാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​കേരളത്തിൽ നടന്ന ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് കഥ. സാൻ ലോകേഷ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ അ​ര​വി​ന്ദ് ​സിം​ഗ് ആണ്. ര​ഞ്ജി​ൻ​ ​രാ​ജ് ​ചിത്രത്തിനായി ​സം​ഗീ​തം ഒരുക്കുന്നു. ഓഗസ്റ്റ് 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാടവെർ നേരിട്ട് റിലീസിനെത്തും.

webdesk

Recent Posts

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…

3 days ago

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി. നടപടിക്ക് കോടതി സ്റ്റേ

"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…

3 days ago

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

1 week ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

1 week ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 week ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

1 week ago

This website uses cookies.