മലയാള സിനിമ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ചലച്ചിത്രാനുഭവം അവർക്ക് സമ്മാനിച്ച ചിത്രമാണ് ഷൈൻ ടോം ചാക്കോ നായകനായി എത്തിയ വിചിത്രം. ഹൊറർ ചിത്രത്തിന്റെ ഫീലും ത്രില്ലർ ചിത്രത്തിന്റെ ഫീലും പ്രേക്ഷകന് നൽകിയ വിചിത്രം ഒരു ഫാമിലി ഡ്രാമ കൂടിയായിരുന്നു. ജാസ്മിൻ എന്ന അമ്മയുടേയും, ആ അമ്മയുടെ 5 മക്കളുടേയും, അവരുടെ കുടുംബം നേരിടുന്ന പ്രതിസന്ധികളുടേയും കഥയാണ് ഈ ചിത്രം പറഞ്ഞത്. ഇപ്പോഴിതാ ഇതിലെ ഒരു മനോഹര ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രശലഭമായ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. മനോജ് പരമേശ്വരൻ വരികൾ രചിച്ച് ജോഫി ചിറയത്ത് ഈണമിട്ടിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണിയാണ്. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ കനി കുസൃതി, ലാല്‍, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
കനി കുസൃതി, കേതകി നാരായണൻ എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. നിഖില്‍ രവീന്ദ്രൻ രചിച്ച വിചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അച്ചു വിജയനാണ്. സംവിധായകൻ തന്നെ എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അർജുൻ ബാലകൃഷ്ണൻ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജുബൈർ മുഹമ്മദാണ്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ച ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രം കൂടിയാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.