തെന്നിന്ത്യൻ സിനിമയുടെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാൾട്ടയർ വീരയ്യ. സംവിധായകൻ ബോബി കൊല്ലി ഒരുക്കിയ ഈ ചിത്രം ഈ വരുന്ന ജനുവരി പതിമൂന്നിന് സംക്രാന്തി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. അതിന് മുന്നോടിയായി ഇപ്പോൾ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകർ ഏറെ നാളായി കാത്തിരുന്ന ഒരു പക്കാ ലോക്കൽ മാസ്സ് ചിരഞ്ജീവി ചിത്രമാണ് വാൾട്ടയർ വീരയ്യ എന്ന ഫീലാണ് ഈ ട്രൈലെർ നൽകുന്നത്. കിടിലൻ ആക്ഷനും, കോമെഡിയും പ്രണയവും എല്ലാം കോർത്തിണക്കി ഒരുക്കിയ ഈ കംപ്ലീറ്റ് എന്റെർറ്റൈനെർ ചിത്രത്തിൽ മറ്റൊരു തെലുങ്ക് സൂപ്പർ താരമായ രവി തേജയും നിർണ്ണായകൻ വേഷത്തിൽ എത്തുന്നുണ്ട്. ആരാധകർക്ക് ആവേശം പകരുന്ന തരത്തിലുള്ള ഒന്നാണ് രവി തേജ ചെയ്യുന്ന കഥാപാത്രമെന്നാണ് സൂചന.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ചിരഞ്ജീവിയുടെ 154-മത് ചിത്രമായാണ് എത്തുന്നത്. ഈ ചിത്രത്തിലെ ബോസ് പാർട്ടി ഗാനവും അതുപോലെ ചിരഞ്ജീവി- ശ്രുതി ഹാസൻ ടീമിന്റെ പ്രണയ ഗാനവും സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. ശ്രുതി ഹാസനെ കൂടാതെ കാതറീൻ ട്രീസയും അഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആർതർ എ വിൽസൺ, എഡിറ്റ് ചെയ്തിരിക്കുന്നത് നിരഞ്ജൻ ദേവരമനേ എന്നിവരാണ്. റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചത് സംവിധായകൻ ബോബി കൊല്ലിയാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.