[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പ്രണയാര്‍ദ്രരായി നിരഞ്ജും അനഘയും; ഡിയര്‍ വാപ്പിയിലെ പുതിയ ഗാനം എത്തി

ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച്, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമായ ഡിയർ വാപ്പി റിലീസിന് ഒരുങ്ങുകയാണ്. ലാല്‍, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലെ ‘അസറിന്‍ വെയിലല പോലെ നീ’ എന്ന വരികളോടെ എത്തിയ ഗാനമാണ് കയ്യടി നേടുന്നത്. യുവ നടൻ നിരഞ്ജ് മണിയന്‍പിള്ള രാജുവും നായിക അനഘ നാരായണനുമാണ് ഈ പ്രണയാർദ്രമായ ഗാനരംഗത്തിലുള്ളത്. ബി.കെ ഹരിനാരായണൻ രചിച്ച വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കൈലാസ് മേനോനാണ്. അയ്‌റാന്‍ ആണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.

മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ലിജോ പോള്‍ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് പാണ്ടികുമാര്‍ ആണ് ദൃശ്യങ്ങൾ ഒരുക്കിയത്. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്ന ഡിയർ വാപ്പിക്കു വേണ്ടി കലാസംവിധാനം ചെയ്തിരിക്കുന്നത് അജയ് മങ്ങാട്, മേക്കപ്പ് നിർവ്വഹിച്ചത് റഷീദ് അഹമ്മദ് എന്നിവരാണ്. ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത കഥയാണ് ഡിയർ വാപ്പി പ്രേക്ഷകരുടെ മുനിലെത്തിക്കുക.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.