യുവ താരം ആസിഫ് അലിയുടെ അനുജൻ ആയ അസ്‌കർ അലി നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായ ചെമ്പരത്തി പൂവ് ഈ മാസം 24 നു കേരളത്തിലെ തീയേറ്ററുകളിൽ എത്തും. ഹണി ബീ 2.5 എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ അസ്‌കർ അലിയെ നായകനാക്കി ഈ ചിത്രമൊരുക്കിയത് നവാഗതനായ അരുൺ വൈഗ എന്ന സംവിധായകൻ ആണ്. ഡ്രീം സ്ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, സക്കറിയ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിലെ കണ്ണിൽ കണ്ണൊന്നു എന്ന മനോഹര ഗാനം ഇന്ന് റിലീസ് ചെയ്തു. രാകേഷ് എ ആർ ഈണം നൽകിയ ഈ ഗാനം ഇപ്പോൾ മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയെടുക്കുന്നത്. വിനീത് ശ്രീനിവാസൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണം നിർവഹിച ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാകേഷ് തന്നെയാണ്.
ഒരു പ്രണയ ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ അലമാര എന്ന ചിത്രത്തിലൂടെ നായിക ആയി അരങ്ങേറിയ അദിതി രവി, നവാഗതയായ പാർവതി അരുൺ എന്നിവരാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ഇവരെ കൂടാതെ ധർമജനും വിശാഖ് നായരും അജു വർഗീസും ചെമ്പരത്തി പൂവിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയ ഈ ചിത്രം മോഹൻലാലിൻറെ മാക്സ്‌ലാബ് വിതരണം ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ മികച്ച ജനശ്രദ്ധയാണ് നേടുന്നത്. ബിനു എസ് ഒരുക്കുന്ന കാമുകി എന്ന ചിത്രമാണ് അസ്‌കർ അലി നായകൻ ആയി എത്തുന്ന അടുത്ത ചിത്രം. ഇതിൽ അപർണ ബാലമുരളി ആണ് നായിക.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.