ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സംഗീതത്തിനും പ്രണയത്തിനും ഊന്നൽ നൽകിക്കൊണ്ടാണ് ട്രെയിലറിലെ രംഗങ്ങൾ . നവാഗതനായ അരുണ്‍ വൈഗയാണ് ചിത്രം ഒരുക്കുന്നത്. വിനോദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്ന് ഇവർ തമ്മിലുള്ള പ്രണയവും പ്ലസ് ടു സമയത്തെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
‘ചെമ്പരത്തിപ്പൂ’വിന്റെ പോസ്റ്റർ പുറത്തുവന്ന സമയത്ത് തന്നെ ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന രീതിയിലാണ് ഇപ്പോൾ ട്രെയിലറും പുറത്തെത്തിയിരിക്കുന്നത്. കുമ്പളം ദ്വീപിലും പരിസരത്തുമായാണ് ചിത്രം ഷൂട്ട് ചെയ്‌തിരിക്കുന്നത്.
പ്രണയം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലെ നായികമാർ അലമാര ഫെയിം അതിഥിരവിയും പുതുമുഖം പാര്‍വ്വതി അരുണുമാണ്. അജു വർഗീസ്, ധർമ്മജൻ ബോർഗാട്ടി എന്നിവരും ആനന്ദം, ചങ്ക്‌സ് എന്നീ ചിത്രങ്ങളിലൂടെ പോപ്പുലർ ആയ വിശാഖ് നായരും ചിത്രത്തിൽ ഒരു പ്രധാനം വേഷം അവതരിപ്പിക്കുന്നുണ്ട് .
ഡ്രീംസ് സ്‌ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിൽ 7 ഗാനങ്ങളാണുള്ളത്. നവാഗതനായ ജിനിൽ ജോസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് എ.ആര്‍. രാകേഷും റിത്വിക്കുമാണ്. സന്തോഷ് അണിമയാണ് ഛായാഗ്രഹണം.
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
This website uses cookies.