[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നാവ് ഉളുക്കാതെ ‘ആന അലറലോടലറൽ’; വിജയികൾക്ക് സ്പെഷ്യൽ സർപ്രൈസുമായി അണിയറ പ്രവർത്തകർ

പ്രേക്ഷകർക്കായി വ്യത്യസ്തമായ ഒരു മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ആന അലറലോടലറൽ’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഫേസ്ബുക്കിൽ ലൈവ് വന്നതിന് ശേഷം ‘ആന അലറലോടലറൽ’ എന്ന് ഏറ്റവും കൂടുതൽ സമയം തെറ്റാതെ പറയാൻ കഴിയുന്നവരെ കണ്ടെത്താനാണ് ടീം ശ്രമിക്കുന്നത്. വിജയിക്ക് ഐ ഫോൺ 6 ആണ് സമ്മാനമായി നൽകുന്നത്. #AanaAlaralodalaral എന്ന ഹാഷ് ടാഗിനൊപ്പം ആയിരിക്കണം വീഡിയോ പോസ്റ്റ് ചെയ്യേണ്ടതെന്ന് നായകനായ വിനീത് ശ്രീനിവാസൻ വ്യക്തമാക്കുന്നു . ഇതിന്റെ ഭാഗമായി രസകരമായ ഒരു വീഡിയോയും ‘ആന അലറലോടലറൽ’ ടീം തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന അലറലോടലറൽ’. സിനിമയിലുടനീളം കേന്ദ്രകഥാപാത്രമായി ആന നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഹാഷിം എന്ന ചെറുപ്പക്കാരനും ഗ്രാമത്തിലെത്തുന്ന ആനയും തമ്മിലുള്ള സൗഹൃദമാണ് ‘ആന അലറലോടലറലി’ന്റെ ഇതിവൃത്തം. അനു സിത്താരയാണ് ചിത്രത്തിലെ നായിക.

വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ശ്രീജിത്ത് രവി, ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍, തെസ്‌നി ഖാൻ, മഞ്ജു വാണി, എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ തിരക്കഥ ശരത് ബാലനാണ്. പോയട്രി ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുംപുറം, നേവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം നൽകുന്നത് ഷാൻ റഹ്‌മാനാണ്

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

13 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

13 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.