[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പ്രണയത്തിന്റെ നൈർമല്യവുമായി ‘ചെമ്പരത്തിപ്പൂ’; ട്രെയിലർ കാണാം

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സംഗീതത്തിനും പ്രണയത്തിനും ഊന്നൽ നൽകിക്കൊണ്ടാണ് ട്രെയിലറിലെ രംഗങ്ങൾ . നവാഗതനായ അരുണ്‍ വൈഗയാണ് ചിത്രം ഒരുക്കുന്നത്. വിനോദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്ന് ഇവർ തമ്മിലുള്ള പ്രണയവും പ്ലസ് ടു സമയത്തെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

‘ചെമ്പരത്തിപ്പൂ’വിന്റെ പോസ്റ്റർ പുറത്തുവന്ന സമയത്ത് തന്നെ ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന രീതിയിലാണ് ഇപ്പോൾ ട്രെയിലറും പുറത്തെത്തിയിരിക്കുന്നത്. കുമ്പളം ദ്വീപിലും പരിസരത്തുമായാണ് ചിത്രം ഷൂട്ട് ചെയ്‌തിരിക്കുന്നത്‌.

പ്രണയം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലെ നായികമാർ അലമാര ഫെയിം അതിഥിരവിയും പുതുമുഖം പാര്‍വ്വതി അരുണുമാണ്. അജു വർഗീസ്, ധർമ്മജൻ ബോർഗാട്ടി എന്നിവരും ആനന്ദം, ചങ്ക്‌സ് എന്നീ ചിത്രങ്ങളിലൂടെ പോപ്പുലർ ആയ വിശാഖ് നായരും ചിത്രത്തിൽ ഒരു പ്രധാനം വേഷം അവതരിപ്പിക്കുന്നുണ്ട് .

ഡ്രീംസ് സ്‌ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവരാണ്‌ ചിത്രം നിർമ്മിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിൽ 7 ഗാനങ്ങളാണുള്ളത്. നവാഗതനായ ജിനിൽ ജോസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് എ.ആര്‍. രാകേഷും റിത്വിക്കുമാണ്. സന്തോഷ് അണിമയാണ് ഛായാഗ്രഹണം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

12 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

12 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.