റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ‘മായാനദി’യുടെ ട്രെയിലർ പുറത്ത്. ആഷിക് അബു തന്നെയാണ് ട്രെയിലർ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയിരിക്കുന്നത്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്‌മിയാണ് മായനദിയിലെ നായിക.
അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം എന്ന പ്രത്യേകത ‘മായാനദി’ക്കുണ്ട്.
റെക്സ് വിജയന്റേതാണ് സംഗീതം. ഛായാഗ്രഹണം ജയേഷ് മോഹൻ, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവർ നിർവഹിക്കും. ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം ടൊവിനോ അഭിനയിക്കുന്ന ‘അഭിയുടെ കഥ അനുവിന്റെയും; എന്ന സിനിമയാണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത്. യാത്രയ്ക്ക് പ്രാധാന്യം നൽകിയാണ് പുതിയ ചിത്രമെന്നാണ് സൂചന. കൂടാതെ ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന നവാഗതനായ ഫെലിനി സംവിധാനം ചെയ്യാന്‍ പോവുന്ന തീവണ്ടി എന്ന ചിത്രത്തിലും ടൊവിനോ ആണ് നായകൻ
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.