ചാൾസ് എന്റർപ്രൈസസിന്റെ ട്രെയ്‌ലർ പ്രേക്ഷകർക്ക് മുന്നിലെത്തി.ഭക്തിയെയും യുക്തിയേയും ബന്ധപെട്ടുകിടക്കുന്ന നഗരജീവിതങ്ങളേയും പ്രെമേയമാക്കി പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ചാൾസ് എന്റെർപ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്.ഉർവശി, ബാലു വർഗ്ഗീസ്, കലയരസൻ, ഗുരു സോമസുന്ദരം തുടങ്ങീ മലയാളത്തിലെ അമ്പത്തിരണ്ടോളം അഭിനേതാക്കാൾ അണിനിരക്കുന്ന സിനിമ ഈ മാസം 19നാണ് പ്രദർശനത്തിന് എത്തുന്നത്.ചിത്രം ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് ” മെയ് 19 ന് വേൾഡ് വൈഡ് തിയറ്ററുകളിലെത്തിക്കും.
കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിർത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ,കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നത്.
നർമ്മം നിറഞ്ഞ ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ ഉർവ്വശി അമ്മ വേഷത്തിലെത്തുമ്പോൾ ബാലുവർഗീസാണ് മകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തമിഴ് ഫോക് ശൈലിയിലുള്ള ആദ്യ ഗാനം ‘ തങ്കമയിലേ ‘ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ഒരു മില്യൺ വ്യൂസും കടന്നു ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിംഗ് ആണ്.പിന്നീട് പുറത്തുവന്ന ‘കാലമേ ലോകമേ’യും ‘കാലം പാഞ്ഞേ’ യും ലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂ ട്യൂബിൽ കണ്ടത്. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ വഴിയാണ് ഗാനങ്ങൾ റിലീസ് ചെയ്തത്. പാ.രഞ്ജിത്ത് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.