ഉർവശിയുടെ പുതിയ ചിത്രമായ ചാർലീസ് എന്റർപ്രൈസസിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ്” സിനിമയുടെ ടീസർ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയത്. രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമയാണ് ചിത്രമെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന.
ബാലു വർഗീസ്, സുജിത് ശങ്കർ, അഭിജ ശിവകല, മണികണ്ഠൻ ആചാരി, ബാനു, മൃദുല മാധവ്, സുധീർ പറവൂർ, തമിഴ് നടൻമാരായ കലൈയരശൻ, ഗുരു സോമസുന്ദരം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാർലീസ് എന്റർപ്രൈസസ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ അജിത് ജോയിയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും അച്ചു വിജയൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സുബ്രഹ്മണ്യൻ കെ വി സംഗീതവും സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു, യഥാർത്ഥ പശ്ചാത്തല സംഗീതം അശോക് പൊന്നപ്പനാണ്.
ഏപ്രിൽ 8 ആണ് റിലീസ് തീയതിയായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി ഉർവശി നർമരസപ്രധാനമായ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകരെ രസിപ്പിക്കാൻ എത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസിലേക്കു പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. .
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.