പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ അപ്‌ലോഡ് ചെയ്ത ഗാനത്തിന് നിരവധി പേരാണ് മികച്ച അഭിപ്രായങ്ങൾ നൽകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഉർവ്വശി, ബാലു വർഗ്ഗീസ് തുടങ്ങിയതാരങ്ങളാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. കാലം പാഞ്ഞേ.. എന്നു തുടങ്ങുന്ന മനോഹരമായ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് അർജ്ജുൻ മേനോനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ കെ വിയാണ്. റാപ്പും വോക്കൽസും ചെയ്തിരിക്കുന്നത് ഇമ്പാച്ചിയുടെതാണ്. അഡീഷണൽ വോക്കൽസ് പവിത്ര സി വി, അശോക് പൊന്നപ്പനാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ചാൾസ് എന്റർപ്രൈസസിന്റെതായി നേരത്തെ പുറത്ത് വിട്ട ഗാനവും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ഉർവശിയാണ്. നർമ്മ മുഹൂർത്തത്തിലാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഫാമിലി മിസ്റ്ററി ഡ്രാമാ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടീസറിലൂടെ തന്നെ ചിത്രത്തിലെ ഡ്രാമ മിസ്റ്ററി പ്രേക്ഷകർ മനസ്സിലാക്കിയിരുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഹനിര്‍മ്മാണം നിർവഹിക്കുന്നത് പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് അച്ചു വിജയന്‍, എന്നിവരാണ്. ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.