യുവ താരം ആന്റണി വർഗീസിനെ നായകനാക്കി വിനീത് വാസുദേവൻ സംവിധാനം ചെയ്ത ചിത്രമാണ് പൂവൻ. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആളാണ് വിനീത് വാസുദേവൻ. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാര തിരക്കഥ രചിച്ച പൂവണിലെ പുതിയ ഗാനം ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. ആരും കണ്ടാൽ കൊതിച്ചുപോകുന്ന പൂവൻ കോഴിയെ വർണ്ണിച്ചു കൊണ്ടുള്ള ചന്തക്കാരി ചന്തക്കാരി എന്ന് തുടങ്ങുന്ന ഈ ഗാനം വിനീത് ശ്രീനിവാസന്‍റെ മനോഹര ശബ്‍ദത്തിലാണ് പുറത്ത് വന്നിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗരുഢ ഗമന ഋഷഭ വാഹന, ഒരു മൊട്ടൈയ കഥൈ, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനാണ് ഈണം പകർന്നിരിക്കുന്നത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ് പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് പൂവൻ.
ഈ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു ഹൃസ്വ ചിത്രമായിരുന്നു അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ്. അതിൽ പ്രധാന വേഷം ചെയ്ത ആൾ കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ വിനീത് വാസുദേവൻ. ഈ ഹൃസ്വ ചിത്രത്തിൽ വേഷമിട്ട അഖില ഭാർഗ്ഗവനും പൂവനിൽ അഭിനയിക്കുന്നുണ്ട്. വിനീത് വാസുദേവൻ, മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ് എഡി എന്നിവരും വേഷമിട്ട ഈ ചിത്രം ഒട്ടേറെ ഹാസ്യ മുഹൂർത്തങ്ങൾക്കു സ്ഥാനമുള്ള ചിത്രം കൂടിയാണ്. സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ആകാശ് ജോസഫ് വര്‍ഗീസ് ആണ്. വീട്ടിൽ കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ് പതിയെ ആ വീട്ടിലുള്ളവരുടെ പ്രീയപ്പെട്ടതായി മാറുന്നതും, ശേഷം ലക്ഷണമൊത്തൊരു പൂവൻ കോഴിയായി ആ കുഞ്ഞ് വളർന്ന വരുന്നതുമാണ് ഇപ്പോൾ വന്നിരിക്കുന്ന ഗാനത്തിൽ നമ്മുക്ക് കാണാൻ സാധിക്കുക.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.