തെലുങ്കു സൂപ്പർ താരമായ രവി തേജ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖിലാഡി. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഏറ്റവും പുതിയ സോങ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ലിറിക്കൽ വീഡിയോ ആണ് വന്നിരിക്കുന്നത് എങ്കിലും ഒറിജിനൽ ഗാനത്തിലെ ഒട്ടേറെ ദൃശ്യങ്ങൾ ഇതിനൊപ്പം ചേർത്തിട്ടുണ്ട് ഇതിന്റെ അണിയറ പ്രവർത്തകർ. നായികാ വേഷം ചെയ്യുന്ന ഡിംപിൾ ഹയാത്തിയുടെ അതീവ ഗ്ലാമറസ് ആയുള്ള പ്രകടനമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. നേഹ ഭാസിൻ, ജസ്പ്രീത് ജാസ് എന്നിവർ ചേർന്ന് ആലപിച്ച ക്യാച്ച് മി എന്ന ഗണത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഈ ഗാനത്തിന് ശ്രീമണി ആണ് വരികൾ രചിച്ചിരിക്കുന്നത്. അതീവ സ്റ്റൈലിഷും ഗ്ലാമറസുമായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. നായകൻ രവി തേജയും ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
രമേശ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രം എ സ്റ്റുഡിയോയുടെ ബാനറിൽ സത്യനാരായണ കൊനേരു, രമേശ് വർമ്മ എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി, ഡിംപിൾ ഹയാത്തി എന്നിവരാണ് ഇതിൽ നായികാ വേഷങ്ങൾ ചെയ്യുന്നത്. നായികാ വേഷം ചെയ്ത ഡിംപിൾ ഹയാത്തിയുടെ ത്രസിപ്പിക്കുന്ന നൃത്തവുമായി മറ്റൊരു ഗാനവും നേരത്തെ റിലീസ് ചെയ്‌തിരുന്നു. ഫുൾ കിക്ക് എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആയിരുന്നു അത്. അതും വളരെ ഗ്ലാമറസ് ആയാണ് ഒരുക്കിയിരുന്നത്. മലയാളി ക്യാമറാമാൻ ആയ സുജിത് വാസുദേവ്, ജ കെ വിഷ്ണു എന്നിവർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്‌തത് അമർ റെഡ്‌ഡി കുടുമുള്ള ആണ്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.