മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഉദയ കൃഷ്ണയാണ് രചിച്ചത്. ഒരു പക്കാ മാസ്സ് മസാല ചിത്രമായി ഒരുക്കിയിരിക്കുന്ന ആറാട്ട്, വരുന്ന ഫെബ്രുവരി പതിനെട്ടിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഈ ചിത്രത്തിന് ലഭിക്കാൻ പോകുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. എന്നാലിപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പ്രചരിക്കുന്നത് ആറാട്ട് എന്ന ചിത്രത്തിലെ മോഹൻലാലിൻറെ മാസ്സ് സ്റ്റില്ലുകളും പോസ്റ്ററുകളുമാണ്. കിടിലൻ ലുക്കിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് അദ്ദേഹം ഇതിൽ അഭിനയിച്ചിരിക്കുന്നത്.
ഇതിലെ മോഹൻലാലിന്റെ മാസ്സ് ആക്ഷൻ സ്റ്റില്ലുകളും അദ്ദേഹം നൃത്തം വെക്കുന്ന സ്റ്റില്ലുകളും അതുപോലെ മെഗാ മാസ്സ് പോസ്റ്ററുകളുമാണ് തരംഗമായി മാറുന്നത്. രാഹുൽ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും അതുപോലെ ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥും ആണ്. തെന്നിന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികാ ആവേശം ചെയ്ത ഈ ചിത്രത്തിൽ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ആക്ഷനും കോമെഡിക്കും പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.