ഫഹദ് ഫാസിൽ നായകൻ ആവുന്ന കാർബൺ എന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ, ഗാനങ്ങൾ തുടങ്ങിയവ വമ്പൻ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ റിലീസിന് മുൻപ് ഒരു പ്രീ-റിലീസ് ടീസർ കൂടി അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. ഈ ടീസറിന് മികച്ച ജനശ്രദ്ധയാണ് നേടിയെടുക്കാനാവുന്നതു. ഫഹദ് ഫാസിൽ എന്ന പേര് തന്നെയാണ് ഈ ചിത്രത്തിനെ പ്രേക്ഷകരുടെ ശ്രദ്ധകേന്ദ്രമാക്കുന്നതു എങ്കിലും ഫഹദിനൊപ്പം ഒരു മികച്ച താര നിര തന്നെ കാർബണിന്റെ ഭാഗം ആയിട്ടുണ്ട്.
നായികയായി മമത മോഹൻദാസും സഹതാരങ്ങളായി ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, മണികണ്ഠൻ ആചാരി, വിജയ രാഘവൻ, നെടുമുടി വേണു, ഷറഫുദീൻ , കൊച്ചു പ്രേമൻ, പ്രവീണ, ചേതൻ ജയലാൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ബോളിവുഡിലെ രണ്ടു പ്രശസ്ത ടെക്നിഷ്യൻസ് ഈ ചിത്രത്തിൽ ജോലി ചെയ്തിട്ടുണ്ട്. സംഗീത സംവിധാനം നിർവഹിച്ച വിശാൽ ഭരദ്വാജ്ഉം അതുപോലെ ദൃശ്യങ്ങൾ ഒരുക്കിയ കെ യു മോഹനനും ആണവർ. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ഇന്നലെ സെൻസറിങ് കഴിഞ്ഞ ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്ഷിക്കുമെന്നു ട്രെയ്‌ലറും ടീസറും വീഡിയോ ഗാനങ്ങളും സൂചിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.