aadujeevitham
ഇന്ത്യൻ സിനിമയിലെ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. ഓസ്കാർ പുരസ്‍കാരം അടക്കം ഒട്ടനവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള, ഇന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള ഈ സംഗീത സംവിധായകൻ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത് ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന ചിത്രത്തിന് സംഗീതം ഒരുക്കി കൊണ്ടാണ്. നേരത്തെ തന്നെ എ ആർ റഹ്മാൻ ആട് ജീവിതത്തിലൂടെ മലയാളത്തിൽ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും കഴിഞ്ഞ ദിവസമാണ് എ ആർ റഹ്മാൻ തന്നെ ആ വാർത്ത മാധ്യമങ്ങളോട് സ്ഥിതീകരിച്ചതു. ആട് ജീവിതം എ ആർ റഹ്മാന്റെ രണ്ടാമത്തെ മാത്രം മലയാള ചിത്രം ആയിരിക്കും. 25 വർഷം മുൻപാണ് അദ്ദേഹം തന്റെ ഒരേ ഒരു മലയാള ചിത്രം ചെയ്തത്. മോഹൻലാൽ നായകനായി അഭിനയിച്ചു സംഗീത് ശിവൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ യോദ്ധക്കു വേണ്ടിയാണു അന്ന് എ ആർ റഹ്മാൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.
ആട് ജീവിതത്തിലെ നായകൻ പ്രിത്വിരാജ് സുകുമാരൻ ആണ്. ഫെബ്രുവരി രണ്ടാം വാരം മുതൽ ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രം ഇതേ പേരിൽ ഉള്ള പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. ബെന്യാമിൻ ആണ് ഈ നോവൽ രചിച്ചത്. ഗൾഫ് രാജ്യങ്ങളിൽ വെച്ച് ഷൂട്ട് ചെയ്യുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ത്രീഡി ഫോർമാറ്റിൽ ആണ് ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളം കൂടാതെ മറ്റു ഇന്ത്യൻ ഭാഷകളിലേക്കും ഈ ചിത്രം മൊഴിമാറ്റിയെത്തും എന്നും വാർത്തകൾ ഉണ്ട്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കാനായി വമ്പൻ ഫിസിക്കൽ മേക് ഓവറിനാണ് പ്രിത്വി രാജ് തയ്യാറെടുക്കുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു തന്റെ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫർ ചെയ്യുന്ന സമയത്തു ശരീര ഭാരം കുറച്ചു തീരെ മെലിയാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് പ്രിത്വി.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.