ബോളിവുഡ് താരസുന്ദരി അനന്യ പാണ്ഡെയുടെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. അതീവ ഗ്ലാമറസ് ആയി, ഒരു ജന്മദിന പാർട്ടിക്ക് ഈ നടി എത്തിയതിന്റെ വീഡിയോ ആണ് പ്രചാരം നേടുന്നത്. വളരെ കുറച്ചു വസ്ത്രങ്ങൾ മാത്രം ധരിച്ചു, വളരെ സുതാര്യമായ പുറം വസ്ത്രങ്ങളും ധരിച്ചാണ് ഈ നടി പാർട്ടിക്ക് എത്തിച്ചേർന്നത്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ അപൂർവ ലഖിയയുടെ അൻപതാം പിറന്നാളിന് നടത്തിയ ഗ്രാൻഡ് പാർട്ടിയിൽ ആണ് അനന്യ ഹോട്ട്, ഗ്ലാമറസ് ലുക്കിൽ എത്തി എല്ലാവരുടേയും ശ്രദ്ധ നേടിയത്. ഒട്ടേറെ ബോളിവുഡ് സെലിബ്രിറ്റികൾ എത്തിച്ചേർന്ന ഈ ചടങ്ങിൽ തന്റെ ഗ്ലാമറസ് ലുക്ക് കൊണ്ട് അനന്യ ആണ് ശ്രദ്ധാകേന്ദ്രമായി മാറിയത്. ഷനായ കപൂർ, ജാന്വി കപൂർ, ആര്യൻ ഖാൻ എന്നിവരും അനന്യക്ക് ഒപ്പം തന്നെ ചടങ്ങിൽ എത്തിച്ചേർന്നിരുന്നു.
കരൺ ജോഹർ, കത്രീന കൈഫ്, വിക്കി കൗശൽ, കജോൾ, ഗൗരി ഖാൻ, എന്നിവരും പാർട്ടിക്ക് വന്നിരുന്നു. മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 എന്ന ചിത്രത്തിലൂടെ ആണ് അനന്യ പാണ്ഡെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം പതി പത്നി ഔർ വോ, ഖാലി പീലി, ഗേഹറായിയാൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയ ഈ നടിയുടെ, ഇനി പുറത്തു വരാനുള്ളത് വിജയ് ദേവറക്കോണ്ട നായകനായ തെലുങ്കു- ഹിന്ദി ദ്വിഭാഷാ ചിത്രമായ ലിഗർ, ബോളിവുഡ് ചിത്രമായ ഖോ ഗെയെ ഹം കഹാൻ എന്നീ ചിത്രവുമാണ്. മ്യൂസിക് വീഡിയോ, വെബ് സീരിസ് എന്നിവയിലും അനന്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.